ADVERTISEMENT

കൊല്ലം ∙ കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിനു വേണ്ടി തണ്ണീർക്കുടം പദ്ധതി ജില്ലയിൽ ഇത്തവണയും നടപ്പിലാക്കുന്നു. രാജ്യാന്തര കുരുവി ദിനത്തിന്റെ ഭാഗമായി ഇന്ന് ആരംഭിക്കുന്ന പദ്ധതി ജലദിനമായ നാളെ അവസാനിക്കും. സംസ്ഥാനത്തുടനീളം 5000 മൺ പാത്രങ്ങൾ പക്ഷികൾക്ക് വെള്ളം കുടിക്കാനായി സ്ഥാപിക്കുന്നതാണ് പദ്ധതി. 

ജില്ലയിലേക്ക് 1000 മൺ പാത്രങ്ങളാണ് എത്തിച്ചിരിക്കുന്നതെന്ന്  കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ പറഞ്ഞു. മുൻ വർഷങ്ങളിലേക്കാൾ വലിയ തോതിലാണ് ഇത്തവണ പദ്ധതി നടപ്പിലാക്കുന്നത്. ആലുവ സ്വദേശിയും എഴുത്തുകാരനുമായ ശ്രീമൻ നാരായണനാണ് പദ്ധതിയുടെ സ്പോൺസർ. ആവശ്യക്കാർക്ക് സുമൻജിത് മിഷയുമായി ബന്ധപ്പെട്ട ശേഷം കരുനാഗപ്പള്ളിയിലെ സബർമതി ഗ്രന്ഥശാലയിൽ എത്തിയാൽ പാത്രങ്ങൾ കൈപ്പറ്റാം. ഫോൺ: 9847530274

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com