ADVERTISEMENT

പുനലൂർ ∙ വൈദ്യുതീകരണ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചെങ്കോട്ട–പുനലൂർ പാതയിൽ പോസ്റ്റിൽ ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പി മോഷണം പോയതായി പരാതി.  പുനലൂർ കലയനാടിന് സമീപമാണ് സംഭവം. പോസ്റ്റുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പിയാണ് 60 മീറ്ററോളം ദൂരത്തിൽ മോഷണം പോയത്. വൈദ്യുതീകരണ വിഭാഗം ഉദ്യോഗസ്ഥരും ആർപിഎഫും കരാറുകാരുടെ പ്രതിനിധികളും ഇന്നലെ സ്ഥലത്ത്  പരിശോധന നടത്തി.  പോസ്റ്റിൽ കമ്പി ഘടിപ്പിക്കുന്ന  സാമഗ്രികൾ തകർത്ത നിലയിലാണ്. 

 വിക്രം എൻജിനീയറിങ് ആൻഡ് എക്സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും റെയിൽവേ വൈദ്യുതീകരണ വിഭാഗവും ഇന്ന് ആർപിഎഫിനും കേരള പൊലീസിനും ഇത് സംബന്ധിച്ച് പരാതി നൽകും. കലയനാട് മുതൽ തമിഴ്നാട് അതിർത്തി വരെ ജനസാന്ദ്രത കുറഞ്ഞ ഭാഗത്തുകൂടിയാണ് ഈ റെയിൽപാത കടന്നുപോകുന്നത്.മോഷ്ടിച്ച കമ്പി പുറത്ത് വിൽപന നടത്താൻ സാധിക്കില്ലെന്നും റെയിൽവേ മുദ്രയുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com