ADVERTISEMENT

പുനലൂർ ∙ കെഎസ്ആർടിസിയുടെയും പുനലൂർ നഗരസഭയുടെയും പിടിപ്പുകേടു മൂലം സംസ്ഥാനാന്തര പാതയിൽ ചെമ്മന്തൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾ കയറുന്നതിന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ശുചിമുറിയും കെഎസ്ആർടിസി ജീവനക്കാർക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുള്ള സംവിധാനം ഇല്ലാഞ്ഞതുമാണ് കാരണമെന്നാണ് ആക്ഷേപം. നേരത്തെ ചെമ്മന്തൂരിൽ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് തുറന്നിരുന്നു. കോവിഡ് കാലം മുതൽ ഈ ഓഫിസും അടഞ്ഞ നിലയിലാണ്.

നിലവിൽ ചെമ്മന്തൂരിൽ ഇ ശുചിമുറി സംവിധാനം ക്രമീകരിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ഇതിന്റെ സേവനം ലഭിക്കുന്നില്ല. നഗരസഭ കൂടി ഇടപെട്ട് സർവീസ് ഇവിടേക്ക് മാറ്റുന്നതിന് അധികൃതർ തയാറായിട്ടില്ല. യാത്രക്കാർ അധികം എത്താത്തതിനാൽ ചെമ്മന്തൂർ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലെ കച്ചവടക്കാർക്കും  പ്രതിസന്ധിയാണ്.

പി.എസ്.സുപാൽ എംഎൽഎയും ഈ വിഷയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് പരക്കെ ആക്ഷേപം ഉണ്ട്. വ്യവസ്ഥാപിതമായി ആരംഭിച്ച ഒരു ട്രാഫിക് സംവിധാനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നാണ് ആരോപണം.

കോക്കാട്, ആയൂർ, കുളത്തുപ്പുഴ, തെന്മല പത്തനാപുരം ഭാഗങ്ങളിൽ നിന്നുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകൾ  ചെമ്മന്തൂരിൽ വരെ സർവീസ് നടത്തിയിരുന്നു.എന്നാൽ പിന്നീട് ഈ രീതിയും കെഎസ്ആർ ടി സി അവസാനിപ്പിച്ചു.അടൂർ കായംകുളം ചെയിൻ സർവീസുകൾ എല്ലാം ചെമ്മന്തൂരിൽ വരെയുണ്ടായിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്കും യാത്രക്കാർക്കും ഇവിടെ ശുചിമുറി സംവിധാനം ഒരുക്കണം. പുനലൂർ നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലും വിളക്കുടി ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ വാർഡുകളിലും ഉള്ള ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com