ADVERTISEMENT

കൊല്ലം∙ പശുക്കൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ വേനൽക്കാല പരിചരണത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.കെ.അജിലാസ്റ്റ് അറിയിച്ചു. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരുന്നത്, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. സൂര്യാഘാതമേറ്റാൽ വെള്ളം നനച്ച് നന്നായി തുടയ്ക്കണം. ധാരാളം വെള്ളം കുടിക്കാൻ നൽകണം. തണുത്ത ശുദ്ധജലം എല്ലാ വളർത്തുമൃഗങ്ങൾക്കും ലഭ്യമാക്കണം.

വേനലിൽ ഓർക്കാൻ

∙കറവപ്പശുക്കൾക്ക് 80-100 ലീറ്റർ വെള്ളം ദിവസവും നൽകണം.
∙വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും സജ്ജമാക്കണം.
∙മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ/നനച്ച ചാക്ക് എന്നിവ ഇടുന്നത് ഉത്തമം. രാവിലെ 9 മുതൽ വൈകിട്ട് 5 വര പൊള്ളുന്ന വെയിലിൽ തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക
∙വളർത്തുമൃഗങ്ങളുടെ യാത്രകൾ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. ധാരാളം പച്ചപ്പുല്ല്, ഈർക്കിൽ മാറ്റിയ പച്ച ഓല, പനയോല എന്നിവ ലഭ്യമാക്കണം
∙മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക
∙ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം.
∙വളർത്തു നായ്ക്കൾ, പൂച്ചകൾ, കിളികൾ എന്നിവയെ കാറിൽ അടച്ചിട്ട് കൊണ്ട് പോകുന്നത് സൂര്യാഘാതത്തിനിടയാക്കും. അരുമകൾക്കും ശുദ്ധമായ തണുത്ത കുടിവെള്ളവും പ്രോബയോട്ടിക്കും നൽകണം.

വേനൽക്കാല രോഗങ്ങൾക്ക് ഹോമിയോ ചികിത്സ

വേനലിൽ ഉണ്ടാകുന്ന ചിക്കൻപോക്സ്, ചെങ്കണ്ണ്, വയറിളക്കരോഗങ്ങൾ, നിർജലീകരണം തുടങ്ങിയവയ്ക്ക് ഹോമിയോപ്പതിയിൽ ചികിത്സയും പ്രതിരോധമരുന്നുകളും ലഭ്യമാണെന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ.സി.എസ്.പ്രദീപ് അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം കൊള്ളുന്നത് ഒഴിവാക്കണം.

പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. പുറത്ത് ഇറങ്ങുമ്പോൾ അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. പാദരക്ഷകൾ, കുട, തൊപ്പി എന്നിവ ഉപയോഗിക്കണം. പരമാവധി ശുദ്ധജലം കുടിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com