ADVERTISEMENT

കൊല്ലം∙ അധ്യയന വർഷം തീരാൻ വെറും 10 ദിവസം മാത്രം ബാക്കിയുള്ളപ്പോഴും സംസ്ഥാന അധ്യാപക അവാർഡുകൾ  പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിൽ നിന്നും സർക്കാരിലേക്ക് ശുപാർശകൾ സമർപ്പിച്ച് 5 മാസം പിന്നിടുമ്പോഴും സംസ്ഥാന തലത്തിലെ പരിശോധനകൾ പൂർത്തിയാവാത്തതാണ് അവാർഡ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. സംസ്ഥാന കലോത്സവം കഴിഞ്ഞാലുടൻ അവാർഡ് പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം.

ഈ അധ്യയന വർഷമാണ് ജില്ലാ തലത്തിലെ അവാർഡുകൾ ഒഴിവാക്കി സംസ്ഥാന തലത്തിൽ മാത്രം അവാർഡുകൾ നൽകാൻ പുതിയ മാനദണ്ഡം പ്രഖ്യാപിച്ചത്. സംസ്ഥാന തലത്തിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി, സ്പെഷൽ സ്കൂൾ വിഭാഗങ്ങളിലായി 6 അവാർഡുകളാണ് ഇപ്പോൾ ആകെ നൽകുന്നത്. 

സ്കൂളിലെ സ്റ്റാഫ് കൗൺസിലും പിടിഎയും ചേർന്നാണ് അധ്യാപകരെ അവാർഡിന് ശുപാർശ ചെയ്തത്. ഷോർട്ട് ലിസ്റ്റ് ചെയ്ത അധ്യാപകരിൽ നിന്ന് എല്ലാ ജില്ലകളിലും കലക്ടർ, അസിസ്റ്റന്റ് ഡപ്യൂട്ടി കലക്ടർ, ഡിഡിഇ തുടങ്ങിയവർ അടങ്ങിയ 9 അംഗ സംഘം അഭിമുഖം നടത്തി ജില്ലാതലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുത്തു. 

ജില്ലാ തലത്തിലെ നടപടികൾ ഒക്ടോബറിൽ തന്നെ പൂർത്തിയാക്കിയതാണ്. ജില്ലാ തലങ്ങളിൽ ഒന്നാമതെത്തിയവരിൽ പലരും 31 ന് ഔദ്യോഗിക ജീവിതം പൂർത്തിയാക്കി പടിയിറങ്ങാനൊരുങ്ങുമ്പോഴും അവാർഡ് മാത്രം ആർക്കെന്നറിയില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com