ADVERTISEMENT
ചാത്തന്നൂർ∙ കുടുംബവഴക്കിനെത്തുടർന്നു മരുമകളെ വെട്ടിപ്പരുക്കേൽപിച്ച സംഭവത്തിൽ വയോധികനെ അറസ്റ്റ് ചെയ്തു. ഇടനാട് ഷിബു മന്ദിരത്തിൽ മനോഹരനാണ് (72) അറസ്റ്റിലായത്.  മനോഹരന്റെ മകന്റെ ഭാര്യ രജനിക്കാണു (33) ശിരസ്സിൽ വെട്ടേറ്റത്.  ഇന്നലെ രാവിലെയാണു സംഭവം. സാരമായി പരുക്കേറ്റ രജനി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നു ചാത്തന്നൂർ പൊലീസ് പറഞ്ഞു. വധശ്രമത്തിനാണു കേസ്. അറസ്റ്റിലായ മനോഹരനെ കോടതിയിൽ ഹാജ‍രാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com