ADVERTISEMENT

ഹ്രസ്വകാല സൗജന്യ തൊഴിൽ പരിശീലനം: കൊല്ലം ∙ തൊഴിൽ സംരംഭകർക്കായി കില സിഎസ്ഇഡിയിൽ ഹ്രസ്വകാല സൗജന്യ തൊഴിൽ പരിശീലനങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, യാത്രപ്പടി എന്നിവ ലഭിക്കും. ക്ലോത്ത് ക്യാരി ബാഗ്, പേപ്പർ ബാഗ് നിർമാണം ആൻഡ് സ്‌ക്രീൻ പ്രിന്റിങ്, ഫാഷൻ ടെക്‌നോളജി ആൻഡ് എംബ്രോയ്ഡറി, ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ പ്രോസസിങ്, ബ്യൂട്ടിഷ്യൻ, കേറ്ററിങ് സർവീസ് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ആഭരണം, കുട, മെഴുകുതിരി, നെറ്റിപ്പട്ടം നിർമാണം, ഓർണമെന്റൽ ഫിഷ് ഫാമിങ് തുടങ്ങിയവയിലാണ് പരിശീലനം. ബയോഡേറ്റ അയയ്ക്കേണ്ട വിലാസം : പ്രിൻസിപ്പൽ, കില സിഎസ്ഇഡി, വികസന പരിശീലന കേന്ദ്രം, ഇടിസി (പിഒ), കൊട്ടാരക്കര. (0474 2454621).

ഹാച്ചറിയിൽ നിയമനം

കൊല്ലം ∙ സർക്കാർ ഫിഷ് സീഡ് ഫാം കുളത്തൂപ്പുഴ ഹാച്ചറിയിൽ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 7–ാം ക്ലാസ് പൂർത്തിയാക്കിയ നീന്തൽ അറിയുന്നവർക്കും വീശുവല ഉപയോഗിക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. ഫാം മാനേജർ, സർക്കാർ ഫിഷ് സീഡ് ഫാം, അഡാക്, കുളത്തൂപ്പുഴ വിലാസത്തിൽ 31ന് അകം അപേക്ഷ നൽകണം. 8089087431

അധ്യാപക ഒഴിവ്

കൊല്ലം ∙ ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര  ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. അധ്യാപന/ വ്യാവസായിക മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷയും ബയോഡേറ്റയും 28 ന് വൈകിട്ട് 3നകം സമർപ്പിക്കണം. വിവരങ്ങൾക്ക് www.ksid.ac.in

ഐഎച്ച്ആർഡി കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ ഗെസ്റ്റ് ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. ബിടെക് ഫസ്റ്റ് ക്ലാസ്സാണ് യോഗ്യത. സോളർ പിവി ഇൻസ്റ്റലേഷനിൽ പരിജ്ഞാനമുള്ള   ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിന്റെ മാളിയേക്കൽ ജംക‍്ഷനിലുള്ള ഓഫിസിൽ  27 ന് രാവിലെ 10 ന് ഇന്റർവ്യൂവിന് ഹാജരാകണം. 9447488348

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com