ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; സമ്പൂർണ ബിരുദ സംസ്ഥാനം ലക്ഷ്യമിട്ട് ബജറ്റ്

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബജറ്റ് സിൻഡിക്കറ്റ് അംഗവും സാമ്പത്തിക സമിതി കൺവീനറുമായ ബിജു കെ.മാത്യു അവതരിപ്പിക്കുന്നു.റജിസ്ട്രാർ ഡോ. ഡിമ്പി വി.ദിവാകരൻ, വൈസ് ചാൻസലർ ‍ഡോ.പി.എം.മുബാറക്ക് പാഷ, പ്രോ വൈസ് ചാൻസലർ ഡോ.എസ്.വി.സുധീർ തുടങ്ങിയവർ സമീപം.
SHARE

കൊല്ലം ∙കേരളത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കാനും ബിരുദ സംസ്ഥാനമാക്കാനും ലക്ഷ്യമിട്ട് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ ബജറ്റ്. സിൻഡിക്കറ്റ് അംഗവും സാമ്പത്തിക സമിതി കൺവീനറുമായ ബിജു കെ.മാത്യുവാണു സർവകലാശാലാ ബജറ്റ് അവതരിപ്പിച്ചത്. വൈസ് ചാൻസലർ ‍ഡോ.പി.എം.മുബാറക്ക് പാഷ അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ.എസ്.വി.സുധീർ, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.കെ.ശ്രീവത്സൻ, ഡോ.എം.ജയപ്രകാശ്, എ.നിസാമുദ്ദീൻ കായിക്കര, ഡോ.ടി.എം.വിജയൻ, ‍ഡോ.എ.പസിലത്തിൽ, ഡോ.സി.ഉദയകല, ‍‍രജിസ്ട്രാർ ഡോ.ഡിമ്പി വി.ദിവാകരൻ, ഫിനാൻസ് ഓഫിസർ എം.എസ്.ശരണ്യ എന്നിവർ പ്രസംഗിച്ചു. 2023–24 ൽ 95.41 കോടി രൂപ വരവും 101.36 കോടി രൂപയുടെ ചെലവും ബജറ്റ് പ്രതീക്ഷിക്കുന്നു.

 സമ്പൂർണ ബിരുദ സംസ്ഥാനം

+2, പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ 60 വയസ്സു വരെയുള്ള മുഴുവൻ ആളുകളെയും തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ മിഷന്റെയും സാക്ഷരത മിഷന്റെയും സഹകരണത്തോടെ സന്നദ്ധ പ്രവർത്തകരുടെ സേവനം സ്വീകരിച്ച് 5 വർഷംകൊണ്ട് ബിരുദധാരികളാക്കി മാറ്റാനാണ് പദ്ധതി.

 മറ്റു പ്രധാന പ്രഖ്യാപനങ്ങൾ

∙കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുന്നതിനായി 10.5 കോടി രൂപ. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ, കില, കുടുംബശ്രീ മിഷൻ, സാക്ഷരതാ മിഷൻ എന്നിവയുമായി ചേർന്നാണു വിപുലമായ പദ്ധതി തയാറാക്കുന്നത്.
∙ ആസ്ഥാന മന്ദിരം നിർമിക്കാനായി കൊല്ലം നഗരത്തിൽ 10 ഏക്കർ സ്ഥലം ലഭ്യമാക്കാൻ 30 കോടി
‌∙ അക്കാദമിക് ബ്ലോക്കിൽ ക്രമീകരിക്കുന്ന സൗകര്യങ്ങൾക്കായി 4.5 കോടി
∙ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്, കോഴിക്കോട് ഗവ. കോളജ്, എസ്എൻജിഎസ് കോളജ് പട്ടാമ്പി, തൃപ്പൂണിത്തുറ ഗവ. കോളജ് എന്നീ പ്രാദേശിക കേന്ദ്രങ്ങളുടെ വികസനത്തിന് 3.24 കോടി .

∙ 24 പഠനകേന്ദ്രങ്ങൾ കൂടി ഈ വർഷം തുടങ്ങും. ആകെയുള്ള 38 പഠന കേന്ദ്രങ്ങൾക്കുമായി 3.58 കോടി
∙ 75 അധ്യാപക-അനധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതിനായി 3 കോടി
∙ പരീക്ഷകൾ ആധുനിക സാങ്കേതിക മികവോടെ നടത്തുന്നതിനും പ്രവർത്തനങ്ങൾക്കുമായി 2.83 കോടി
∙ പഠന സാമഗ്രികൾ സ്വയം അച്ചടിച്ചു തയാറാക്കാൻ 2 കോടി
‌∙ അക്കാദമിക് ബ്ലോക്കിൽ ക്രമീകരിക്കുന്ന ലൈബ്രറിക്ക് 1.2 കോടി രൂപ, കംപ്യൂട്ടർ സെന്ററിന് 40 ലക്ഷം രൂപ, വെർച്വൽ സ്റ്റുഡിയോ പ്രൊഡക്‌ഷന് 50 ലക്ഷം രൂപ, റിപ്രോ ഗ്രാഫിക് സെന്ററിന് 50 ലക്ഷം രൂപ, സൈബർ‍ സെന്ററിന്റെ വിപുലീകരണത്തിന് 1.49 കോടി രൂപ, അക്കാദമിക്ക് ബ്ലോക്കിന്റെ കംപ്യൂട്ടർവൽക്കരണത്തിന് 20 ലക്ഷം രൂപ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ കംപ്യൂട്ടർവൽക്കരണത്തിന് 20 ലക്ഷം രൂപ,

∙ ടോട്ടൽ ഡിജിറ്റൽ സൊലൂഷൻ ഫോർ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സോഫ്റ്റ്‌വെയറിന് 1.60 കോടി രൂപ
∙ അധ്യാപക, അനധ്യാപക പരിശീലനം– 15 ലക്ഷം രൂപ
∙ തൊഴിലധിഷ്ഠിത മത്സര പരീക്ഷാ പരിശീലനകേന്ദ്രം - 5 ലക്ഷം രൂപ
∙ ‌ശ്രീനാരായണഗുരു രാജ്യാന്തര സെമിനാർ – 5 ലക്ഷം രൂപ
∙ സ്റ്റുഡന്റ്സ് സർവീസസ് ഡിപ്പാർട്മെന്റ്, സോഷ്യൽ സർവീസ് ഫോറം, സ്കോളർഷിപ് പദ്ധതികൾ, സ്റ്റുഡന്റ് വെൽഫെയർ ഫണ്ട്, സർവകലാശാലാ കലോത്സവം, സർവകലാശാല സ്പോർട്സ് മീറ്റ്, പേഴ്സനൽ കൗൺസിലിങ് യൂണിറ്റ്, ആഭ്യന്തര പരാതി പരിഹാര സമിതി എന്നിവയ്ക്കായി 2.52 കോടി രൂപ

∙ സെന്റർ ഫോർ ഇന്റേണൽ ക്വാളിറ്റി അഷുറൻസ് കേന്ദ്രം- 14 ലക്ഷം രൂപ
∙ ട്രൈബൽ മേഖലയിൽ പഠനകേന്ദ്രം തുടങ്ങാൻ 30 ലക്ഷം രൂപ
∙ വെർച്വൽ കണ്ടന്റ് ലഭ്യമാക്കാൻ 70 ലക്ഷം രൂപ
∙ ചലച്ചിത്ര നിർമാണത്തിലും ആസ്വാദനത്തിലും കോഴ്സുകൾ ആരംഭിക്കാൻ – 25 ലക്ഷം രൂപ
∙ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള കോഴ്സിന് –10 ലക്ഷം രൂപ
∙ സഹകരണ ഭരണസമിതി അംഗങ്ങൾക്കുള്ള കോഴ്സിന് 1 കോടി രൂപ
∙ കൊല്ലത്തിന്റെ സംസ്കാരിക പൈതൃക ഗവേഷണത്തിന് 6 ലക്ഷം രൂപ

 4 കോഴ്സുകൾ ഉടൻ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഈ വർഷം 9 ഡിഗ്രി കോഴ്സുകളും 4 പിജി കോഴ്സുകളും ആരംഭിച്ചു. ബികോം, ബിസിഎ, ബിബിഎ, എംകോം എന്നീ പ്രോഗ്രാമുകൾ ജൂൺ-ജൂലൈ മാസത്തോടു കൂടി തുടങ്ങും. കേരളത്തിലെ മറ്റു സർവകലാശാലകളിൽ നടത്തിവരുന്ന വിവിധ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ തുടങ്ങുന്നതിനും അംഗീകാരം നേടുന്നതിനുമുള്ള നടപടി പുരോഗമിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തിൽ ബിജു കെ.മാത്യു പറഞ്ഞു.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA