സ്പീച്ച് തെറപ്പിസ്റ്റ് ഇന്റർവ്യൂ ഇന്ന്; കുളക്കട ∙ ബിആർസിയിൽ ഭിന്നശേഷി കുട്ടികൾക്കായി സ്പീച്ച് തെറപ്പിസ്റ്റിന്റെ ഒഴിവുണ്ട്. ബിഎഎസ്എൽപിയോ തത്തുല്യ യോഗ്യതയോ ഉള്ള ആർസിഐ റജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ ഇന്നു രാവിലെ 11ന്. 9495115778.
സെമിനാർ 4 മുതൽ
കൊല്ലം ∙ ജില്ലാ ലൈബ്രറി കൗൺസിൽ നോവൽ, കഥ, കവിത, നാടകം, സിനിമ തുടങ്ങിയ വിവിധ മേഖലകളെ ആസ്പദമാക്കി ഏപ്രിൽ 4, 5 തീയതികളിൽ കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ സാഹിത്യ സെമിനാർ സംഘടിപ്പിക്കും. വായനയിലും സാഹിത്യത്തിലും താൽപര്യമുള്ള ഗ്രന്ഥശാലാ പ്രവർത്തകർക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന സെമിനാറിലേക്കു റജിസ്ട്രേഷൻ ആരംഭിച്ചു. 0474 2767068.