ADVERTISEMENT

പത്തനാപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയ്ക്കു വേണ്ടി അലങ്കാരം നടത്തി, പൊളിച്ചു മാറ്റാതെ കിടക്കുന്നതിനാൽ ജോലി ചെയ്യാൻ കഴിയാതെ ദുരിതത്തിലായി യുവാവ്. നടുക്കുന്ന് പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപത്തെ സൈക്കിൾ റിപ്പയർ കടയുടെ മുന്നിൽ കെട്ടിയ അലങ്കാരങ്ങളാണ് പൊളിച്ചു നീക്കാത്തത്. ഷെഡ് എന്നു തോന്നിപ്പിക്കുന്ന രീതിയിൽ തോരണങ്ങളും കൊടിയും ഉപയോഗിച്ച് കെട്ടിയ അലങ്കാരമാണ് ജിനുവിന് വിനയായത്.

25 വർഷമായി ഇവിടെ സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തി വരികയാണ് ജിനു. കഴിഞ്ഞ 14ന് നടന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായാണ് അലങ്കാരം കെട്ടിയത്. പരിപാടി കഴിഞ്ഞ ദിവസം മുതൽ സിപിഎം നേതാക്കളെ സമീപിച്ചെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു ജിനു പറയുന്നു. അലങ്കാരം താൻ നീക്കിയാൽ അത് മറ്റു പ്രശ്നങ്ങളിലേക്കു വഴിമാറുമോയെന്ന ആശങ്കയിലാണ് എടുത്തു മാറ്റിത്തരാൻ പാർട്ടി നേതൃത്തോട് ആവശ്യപ്പെട്ടതെന്നും ജിനു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com