ADVERTISEMENT

പത്തനാപുരം ∙ ഗാന്ധിഭവന് റമദാൻ സംഭാവനയായി ലുലു ഗ്രൂപ്പിന്റെ ഒരു കോടി രൂപ കൈമാറി. എല്ലാ വർഷവും നൽകി വരുന്ന തുകയാണ് മുടക്കമില്ലാതെ ഇത്തവണയും നൽകിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പഴ്സനൽ സെക്രട്ടറി ഇ.എ.ഹാരിസ്, പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ഫെയർ എക്സ്പോർട്ട് സിഇഒ ഇ.നജിമുദ്ദീൻ, മീഡിയ കോർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ ഗാന്ധിഭവനിലെത്തി തുക കൈമാറുകയായിരുന്നു.

ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, വൈ.ചെയർമാൻ പി.എസ്.അമൽരാജ്, ട്രസ്റ്റി പ്രസന്നാ രാജൻ എന്നിവർ ചേർന്നു തുക ഏറ്റു വാങ്ങി. അസി.സെക്രട്ടറി ജി.ഭുവന ചന്ദ്രൻ, മിഥുൻ സുരേന്ദ്രൻ, നൗഫൽ കരീം,  കെ.ഉദയകുമാർ, സാബു, മനു മംഗലശേരി, ബി.എസ്.അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com