ADVERTISEMENT

കരിക്കോട് ∙ ചാത്തിനാംകുളം കുഴിയാനി ജംക്‌ഷനിൽ പ്രവർത്തിച്ചിരുന്ന ചായക്കട സാമൂഹിക വിരുദ്ധർ അറുത്തു നശിപ്പിച്ചു. ചാത്തിനാംകുളം നന്ദനം വീട്ടിൽ ശിവപ്രസാദും ഭാര്യ രമണിയും ചേർന്നു 12 വർഷമായി നടത്തിവരുന്ന ചായക്കടയാണു കഴിഞ്ഞ ഞായർ രാത്രി സാമൂഹിക വിരുദ്ധർ തകർത്തത്. തിങ്കൾ പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണു സംഭവം ആദ്യം കണ്ടത്. സിപിഎം പ്രാദേശിക നേതാവായ തെങ്ങിലഴികത്ത് രാജേഷിന്റെ സ്ഥലത്താണ് വാടകയ്ക്കു ചായക്കട പ്രവർത്തിച്ചിരുന്നത്. മറ്റൊരു സിപിഎം പ്രാദേശിക നേതാവാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. 

ഒരാഴ്ചയായി ചായക്കടയുടെ സമീപത്ത് ഓട നിർമാണം നടക്കുന്നുണ്ട്. അതിനായി കടയുടെ പിൻഭാഗം ഒഴിച്ചു നൽകിയിരുന്നു. അതിനാൽ തന്നെ കഴിഞ്ഞ 4 ദിവസത്തിൽ ഇരുവരും കച്ചവടം നടത്തിയിരുന്നില്ല. കമ്പികളും മറ്റും കട്ടർ ഉപയോഗിച്ചു മുറിച്ചു മാറ്റിയ നിലയിലാണ്. ചായക്കട തകർത്തതിനോടൊപ്പം ഇവിടെയുണ്ടായിരുന്ന അപ്പച്ചട്ടി, മറ്റു ഉപകരണങ്ങൾ, പാത്രം എന്നിവ കാണാതായിട്ടുണ്ട്.   കിളികൊല്ലൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com