ADVERTISEMENT

പുത്തൂർ ∙ അധ്യാപകർക്കു മാത്രമല്ല, പ്രിയപ്പെട്ട കൂട്ടുകാർക്കും ഒരു ‘വരദക്ഷിണ’ സമ്മാനിച്ചാണ് ആദിത്യ അശോക് പത്താംക്ലാസിന്റെ പടിയിറങ്ങിയത്. പത്താംക്ലാസ് പരീക്ഷയുടെ അവസാനദിനമായ ഇന്നലെ പുത്തൂർ ജിഎച്ച്എസ്എസിലെ ആദിത്യ കൂട്ടുകാരോടു വിട ചൊല്ലിയത് അവരുടെ ചിത്രങ്ങൾ വരച്ചു സമ്മാനിച്ചാണ്. 

സഹപാഠികളും കൂട്ടുകാരുമായ എ.എസ്.ശ്രീകൃഷ്ണൻ, അക്സ വിൽസൺ, ദേവിക വിക്രമൻ, അഞ്ജന കൃഷ്ണൻ, അഭിഷേക് പി.നായർ എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.  ‘ഹൃദയത്തിൽ പതിഞ്ഞ സൗഹൃദങ്ങൾ മാഞ്ഞു പോകാറില്ല, അതുകൊണ്ടാണ് കൂട്ടുകാരുടെ ഹൃദയത്തിൽ പതിഞ്ഞ മുഖങ്ങൾ കടലാസിലേക്കു പകർത്തി സമ്മാനിച്ചത്’ ആദിത്യ പറഞ്ഞു.

   സഹപാഠികളായ മറ്റു പല കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മുൻപ് ആദിത്യ ഇതു പോലെ വരച്ചു സമ്മാനിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് അധ്യാപകരെ നേരിൽ കാണാൻ കഴിയാത്തതിന്റെ വിഷമം അവരുടെ ചിത്രങ്ങൾ വരച്ചു മറികടന്ന ആദിത്യയുടെ പ്രതിഭാവിലാസം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

സ്കൂളിലെ എസ്പിസി കേഡറ്റായിരുന്നു. പ്രതിഭാധനരായ കുട്ടികളുടെ സംസ്ഥാന സംഗമത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.ഭൂപട നിർമാണത്തിലും സംസ്ഥാന തലത്തിൽ മികവു തെളിയിച്ചിട്ടുണ്ട്. തേവലപ്പുറം കല്ലുംമൂട് രശ്മിഭവനിൽ അശോക് കുമാറിന്റെയും ഷീലയുടെയും മകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com