ADVERTISEMENT
കൊല്ലം ∙ സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ചു പിന്തുടർന്നു ശല്യപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. കുരീപ്പുഴ ജയന്തി കോളനി നീലവീട്ടിൽ അഖിൽ (കിച്ചു–24) ആണു കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയോടു പ്രണയാഭ്യർഥന നടത്തിയ ഇയാൾ പ്രണയം നിരസിച്ചാൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കുട്ടിയെ മാനസിക സമ്മർദത്തിലാക്കുകയായിരുന്നു. തുടർന്നും പ്രതിയുടെ ശല്യം കൂടിയതോടെ പെൺകുട്ടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രഞ്ജു, ടിപിൻ, എഎസ്ഐ സാൽട്രസ്, ജയിംസ്, എസ്‌സിപിഒ സജീവ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com