തെന്മല∙ കേരള അതിർത്തിയായ തമിഴ്നാട് തെങ്കാശി ജില്ലയിലെ അണക്കെട്ടുകൾ വരൾച്ചയുടെ പിടിയിൽ; കാർഷിക ആവശ്യത്തിന് ജലമില്ലാതെ കർഷകർ വലയുന്നു.അണക്കെട്ടുകളിൽ നിന്നുള്ള ജലമാണ് തെങ്കാശി ജില്ലയിലെ കാർഷിക മേഖല ഉപയോഗിച്ചു വരുന്നത്. ജില്ലയിൽ 5 പ്രധാന അണക്കെട്ടുകളാണ് ഉള്ളത്.
ഈ അണക്കെട്ടുകളിൽ നിന്നും ഒഴുക്കി വിടുന്ന ജലം കുളങ്ങളിൽ ശേഖരിച്ചാണ് കൃഷിക്ക് ഉപയോഗിച്ചു വരുന്നത്. അണക്കെട്ട് വരണ്ടതോടെ കർഷകരും പ്രതിസന്ധിയിലായി. കാലം തെറ്റിയെത്തുന്ന മഴയെ ആശ്രയിച്ച് കൃഷി ഇറക്കാൻ സാധിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. അണക്കെട്ടുകൾ വരണ്ടതോടെ വലിയ കിണറുകളിൽ നിന്നും മോട്ടോർ ഉപയോഗിച്ചാണ് കൃഷി സ്ഥലത്തേക്ക് ജലം എത്തിക്കുന്നത്.
തെങ്കാശി ജില്ലയിലെ അണക്കെട്ടുകളിലെ ആകെ സംഭരണശേഷിയും നിലവിലെ വെള്ളത്തിന്റെ അളവും
കടനാ 85 – 35.80
രാമാനദി 84 – 35
കറുപ്പാനദി 72 – 24.61
ഗുണ്ടാർ 36.10 – 16.62
അടവി നൈനാർ 132 – 10.75