ADVERTISEMENT

കൊല്ലം ∙ ദേശീയ തലത്തിൽ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജില്ലയിൽ കാര്യമായ പരാതികൾ ഇല്ലാതെ നടന്നു. 25 പരീക്ഷാ കേന്ദ്രങ്ങളിലായി 13,630 കുട്ടികളാണ് പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നത്.ഹാജർ രേഖയിൽ പതിക്കാനുള്ള ഫോട്ടോയിൽ ചിത്രം എടുത്ത തീയതി ചേർക്കണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും പല കുട്ടികളും തീയതി രേഖപ്പെടുത്താത്ത ഫോട്ടോയുമായാണ് എത്തിയത്.

ഈ കുട്ടികളെയും പരീക്ഷ എഴുതാൻ അനുവദിച്ചു. എഴുകോണിലെ സെന്ററിൽ കളർ അഡ്മിറ്റ് കാർഡ് വേണമെന്ന് അധികൃതർ നിർബന്ധിച്ചതായി പരാതിയുയർന്നു. ഞായർ അവധി ദിനമായതിനാൽ കളർ പ്രിന്റ് എടുക്കാൻ ബുദ്ധിമുട്ടേണ്ടി വന്നു. ഒടുവിൽ പ്രദേശത്തെ അക്ഷയ കേന്ദ്രത്തിൽ എത്തി കളർ പ്രിന്റ് എടുത്താണ് കുട്ടി പരീക്ഷയ്ക്കു കയറിയത്.

കളർ അഡ്മിറ്റ് കാർഡ് തന്നെ വേണമെന്നു നിർദേശിച്ചിരുന്നില്ല എന്നും രക്ഷിതാവ് പറഞ്ഞു.അതേ സമയം 864 കുട്ടികളാണ് ഈ കേന്ദ്രത്തിൽ പരീക്ഷ എഴുതിയത് എന്ന് സ്കൂൾ അധികൃതർ പറഞ്ഞു. 2 കുട്ടികൾ മാത്രമാണ് ബ്ലാക്ക് ആൻഡ് വൈറ്റ് അഡ്മിറ്റ് കാർഡുമായി എത്തിയത്. അവരിൽ നിന്ന് എഴുതി വാങ്ങിയ ശേഷം പരീക്ഷ എഴുതാൻ അനുവദിച്ചതായും മറിച്ചുള്ള പരാതി ശ്രദ്ധയിൽപെട്ടിട്ടില്ല എന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com