ADVERTISEMENT

കൊല്ലം∙ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം പെരിനാട് ഭാഗം കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ ചെറുമൂട് നിന്ന് 2.2379 ഗ്രാം എംഡിഎംഎയും 18.3173 ഗ്രാം ചരസും 100 ഗ്രാം കഞ്ചാവും പിടിച്ചു.

സംഭവുമായി ബന്ധപ്പെട്ട് കൊല്ലം പെരിനാട് വില്ലേജിൽ പാറപ്പുറം ദേശത്ത് ഉണ്ണി ഭവനം വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (30) എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ബി.വിഷ്ണു സിവിൽ എക്സൈസ് ഓഫിസർമാരായ നിധിൻ, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, എക്സൈസ് പ്രിവന്റീവ് ഓഫിസർ ശശികുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ജാസ്മിൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com