കെഎസ്ആർടിസി ബസും ജീവനക്കാരും കുറവ്; ഉൾനാടുകളിലേക്കുള്ള യാത്ര ദുരിതമാകും

HIGHLIGHTS
  • സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ വലയും
അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ.
SHARE

പുനലൂർ ∙ അധ്യയന വർഷം ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഉൾനാടൻ ഗ്രാമങ്ങളിലേക്കും പ്രധാന റോഡുകളിലേക്കും സർവീസ് നടത്തുന്നതിന് കൂടുതൽ ബസുകളും ജീവനക്കാരും ഇല്ലാത്ത അവസ്ഥ . നിലവിൽ 20 ഡ്രൈവർമാരുടെയും 10 കണ്ടക്ടർമാരുടെയും കുറവാണുള്ളത്. ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റം നടത്തിയതു കാരണം പ്രവർത്തനം അവതാളത്തിലാകുമെന്ന് ആശങ്ക. 

12 ഓർഡിനറി ബസ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ചീഫ് ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഡിപ്പോ. ചക്കുവരയ്ക്കൽ, ചാലിയക്കര, കമുകുംചേരി, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലേക്കും അടൂർ –കായംകുളം, പുനലൂർ– കൊട്ടാരക്കര, അഞ്ചൽ –ആയൂർ, പുനലൂർ–തെന്മല, പുനലൂർ – കൊല്ലം റൂട്ടുകളിലേക്കും കൂടുതൽ ഓർഡിനറി സർവീസുകൾ ആവശ്യമാണ്. പുനലൂർ തെന്മല പാത ദേശീയപാതയുടെ ഭാഗവും സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയിട്ടില്ലാത്ത റൂട്ടുമാണ്. കോവിഡിന് മുൻപ് 68 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന പുനലൂരിൽ ഇപ്പോൾ 51 ഷെഡ്യൂളുകൾ മാത്രമാണുള്ളത്. 

സ്കൂൾ വിദ്യാർഥികൾക്ക് ജൂൺ ഒന്നു മുതൽ കൺസഷൻ ടിക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങും. രാവിലെ 9 മുതൽ 11 വരെ അപേക്ഷകൾ സ്വീകരിക്കുകയും ഉച്ചയ്ക്ക് 3 മുതൽ കാർഡുകൾ വിതരണവും ഉണ്ടാകും. പ്രഫഷനൽ കോളജുകൾ, ഐടിഐ തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങളിൽ ഉള്ള വിദ്യാർഥികൾക്കാണ് കഴിഞ്ഞ വർഷം കൺസഷൻ നൽകിയിരുന്നത്. നിലവിൽ എല്ലാ തിങ്കൾ ദിവസങ്ങളിലും പുതുക്കി നൽകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS