ADVERTISEMENT

കൊല്ലം ∙ വീടുകളിലെ ഉൾപ്പെടെ കക്കൂസ് മാലിന്യങ്ങൾ അതതു സ്ഥലത്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സഞ്ചരിക്കുന്ന സംസ്കരണ യൂണിറ്റുകൾ വാങ്ങുന്നത് കോർപറേഷന്റെ പരിഗണനയിൽ.  ഇതിന്റെ ഭാഗമായി കോർപറേഷൻ വളപ്പിൽ പ്രവർത്തന പ്രദർശനം നടന്നു. തമിഴ്നാട് ഡിണ്ടിഗൽ ആസ്ഥാനമായ വാഷ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സഞ്ചരിക്കുന്ന സംസ്കരണ ശാല വ്യാപകമായി നടപ്പായാൽ, ടാങ്കറുകളിൽ കക്കൂസ് മാലിന്യം സംഭരിച്ചു ജലാശയങ്ങളിലും വഴിയരികിലും ഏലാകളിലും തള്ളുന്നത് ഒഴിവാക്കാനാകും. വഞ്ചിവീടുകൾ, ഹോസ്റ്റലുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യ പ്രശ്നങ്ങളും പരിഹരിക്കാനാകും.‌

ഇടത്തരം, ചെറിയ ട്രക്കുകളിൽ സ്ഥാപിച്ച യൂണിറ്റിൽ മണിക്കൂറിൽ 6000 ലീറ്റർ കക്കൂസ് മാലിന്യം സംസ്കരിക്കാൻ കഴിയും. വീതി കുറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നതിന് ചെറിയ വാഹനങ്ങളിൽ സ്ഥാപിച്ച 3,000 ലീറ്റർ സംഭരണ ശേഷിയുള്ള സംസ്കരണ യൂണിറ്റുകളും ഉണ്ട്. സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ഖരാവശിഷ്ടം വീണ്ടും സംസ്കരിച്ച് കട്ടകളാക്കി മാറ്റി വളമായി ഉപയോഗിക്കാനാകും. 10% മാത്രമായിരിക്കും ഖരാവശിഷ്ടം ലഭിക്കുന്നത്. കൊച്ചി കോർപറേഷൻ ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ സഞ്ചരിക്കുന്ന യൂണിറ്റ് ലഭ്യമാക്കുന്നതിനു നടപടികൾ തുടങ്ങി. 

ആലപ്പുഴയിൽ ഹൗസ് ബോട്ടുകളും സഞ്ചരിക്കുന്ന സംസ്കരണ യൂണിറ്റുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ യൂണിറ്റ് കൊല്ലത്ത് ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് കൊല്ലം കോർപറേഷൻ.

പ്രളയകാലത്ത്

2018ലെ പ്രളയകാലത്ത് യുണിസെഫുമായി ചേർന്നു വാഷ് ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിൽ ക്യാംപുകളിൽ കക്കൂസ് മാലിന്യം സംസ്കരിച്ചിരുന്നു. 156 മേഖലകളിലെ 60 ക്യാംപുകളിൽ നിന്നു 918222 ലീറ്റർ കക്കൂസ് മാലിന്യമാണ് സംസ്കരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com