ADVERTISEMENT
കൊല്ലം ∙ പിണറായി സർക്കാർ ഉന്നത വിദ്യാഭ്യാസരംഗത്തെ അക്കാദമിക നിലവാരം ഇല്ലാതാക്കിയതായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂണിയൻ (പിഎസ്‌യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ കാലഘട്ടത്തിന് അനുയോജ്യമായി പരിഷ്കരിക്കാതെ നിലവാര തകർച്ചയിൽ എത്തിച്ചു.   ഇന്ന് മലയാളി വിദ്യാർഥികൾ വിദേശത്തേക്ക് ഒഴുകുന്നത് കേരളത്തിന്റെ സാമൂഹിക ഘടനയെ ഇല്ലാതാക്കും. പൊതു വിദ്യാഭ്യാസ രംഗത്തെ അധ്യാപക തസ്തികകൾ നികത്താനും തുടർ വിദ്യാഭ്യാസത്തിന് സീറ്റുകൾ ശാസ്ത്രീയമായി വിന്യസിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എംപി, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, വിഷ്ണു സുരേന്ദ്രൻ, ബലറാം സജീവ്, ഫെബി സ്റ്റാലിൻ, അമൽ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മുഹമ്മദ് അമീൻ (പ്രസി), യു.അനന്തകൃഷ്ണൻ (സെക്ര).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com