ADVERTISEMENT
മൺറോതുരുത്ത് ∙ വിനോദസഞ്ചാരത്തിനായി രൂപമാറ്റം വരുത്തി ഉപയോഗിച്ചിരുന്ന ശിക്കാര ബോട്ടിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ കേരള മാരിടൈം ബോർഡിന്റെ നോട്ടിസ്. അഷ്ടമുടിക്കായലിൽ സർവീസ് നടത്തി വന്ന ബോട്ടിനാണ് നോട്ടിസ് ലഭിച്ചത്. രൂപമാറ്റം വരുത്തിയതോടെ ബോട്ടിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതായി കഴിഞ്ഞ മാസം ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബോട്ട് രൂപമാറ്റം വരുത്തുന്നതിന് അപേക്ഷ സമർപ്പിക്കുകയോ അംഗീകാരം നേടുകയോ ചെയ്തിരുന്നില്ലെന്നും കണ്ടെത്തി. ഇതോടെ കൊല്ലം തുറമുഖ വകുപ്പ്‍ ബോട്ടിന്റെ സർവീസ് നിർത്തിവയ്ക്കാനായി ഉത്തരവിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com