കൊല്ലം ജില്ലയിൽ ഇന്ന് (03-06-2023); അറിയാൻ, ഓർക്കാൻ
Mail This Article
ഗെസ്റ്റ് ലക്ചർ നിയമനം: കൊല്ലം∙ കർമല റാണി ട്രെയിനിങ് കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ ഒരു പാർട്ട് ടൈം ഗെസ്റ്റ് ലക്ചറെ ആവശ്യമുണ്ട്. കൊല്ലം കോളജ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചർ പാനലിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അപേക്ഷയും വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി 19 ന് രാവിലെ 10 ന് കോളജിൽ അഭിമുഖത്തിന് ഹാജരാകണം.
കൊല്ലം ∙ എസ്എൻ വനിതാ കോളജിൽ സുവോളജി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉപമേധാവി, കോളജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം ഓഫിസിൽ അതിഥി അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവരും യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരുമാകണം. 6ന് വൈകിട്ട് 4.30നു മുൻപ് അപേക്ഷകൾ കോളജ് ഓഫിസിൽ എത്തിക്കണം.
ലൈബ്രറി അപ്രന്റിസ് ട്രെയിനി
കൊല്ലം ∙ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ ഒരു ലൈബ്രറി അപ്രന്റിസ് ട്രെയിനിയെ ആവശ്യമുണ്ട്. മാസ വേതനം: 9000 രൂപ. യോഗ്യത: ബിഎൽഐസി. താൽപര്യമുള്ളവർ 5ന് രാവിലെ 11നു പന്മന ക്യാംപസിൽ എത്തിച്ചേരണം.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ എസ് എസ് എൽ സി , പ്ലസ്ടു തത്തുല്യ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശികയില്ലാതെ രണ്ട് വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമും വിവരങ്ങളും www.kmtboard.in വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജൂലൈ 15നകം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോർഡ്, കെ യു ആർ ഡി എഫ് സി കെട്ടിടം, രണ്ടാം നില, വെസ്റ്റ്ഹിൽ-പി.ഒ, ചക്കോരത്ത് കുളം, കോഴിക്കോട്-673005 വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 0495 2966577.
കൊല്ലം∙ ശാസ്താംകോട്ട എൽബിഎസ്സിൽ എൻജിനീയറിങിൽ ഉപരിപഠനത്തിന് പ്ലസ് ടു പൂർത്തിയായ വിദ്യാർഥികൾക്ക് ഒരുമാസം ദൈർഘ്യമുള്ള 'ഇ' പ്രോഗ്രാമിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 50 ശതമാനം സ്‌കോളർഷിപ് ലഭിക്കും. റജിസ്ട്രേഷൻ ക്രമത്തിലാകും ക്രമത്തിലാണ് പ്രവേശനം. www.lbscetnre.kerala.gov.in/services/courses വഴി അപേക്ഷിക്കാം. ഫോൺ: 9446854661.
കൊല്ലം∙ കുണ്ടറ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ബികോം കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ടാക്‌സേഷൻ, ബി കോം കോ ഓപ്പറേഷൻ എന്നിവയാണ് കോഴ്‌സുകൾ. കേരള യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് www.ihrdadmissions.org, www.ihrd.ac.in എന്നീ വെബ് സൈറ്റുകളിൽ അപേക്ഷിക്കാം. യൂണിവേഴ്സിറ്റി ഓൺലൈൻ റജിസ്‌ട്രേഷനും കോളജിലെ നേരിട്ടുള്ള രജിസ്‌ട്രേഷനും സൗജന്യമായ കോളജിലും, കുണ്ടറ ഐഎച്ച്ആർഡിയുടെ എക്‌സറ്റെൻഷൻ സെന്ററിലും ലഭിക്കും. ഫോൺ 0474 2580866, 8547005066, 9895340357, 9846117532, 7561880131.
നിയമസേവന അതോറിറ്റി; ലോക് അദാലത്ത് 10ന്
കൊല്ലം∙ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളിൽ 10ന് ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീർപ്പാക്കാവുന്ന കേസുകൾ, പൊന്നും വില നഷ്ടപരിഹാര വിധി നടത്തുന്ന കേസുകൾ, ഇതുവരെ കോടതിയുടെ പരിഗണനയ്ക്ക് വരാത്ത ബാങ്ക് വായ്പ കുടിശിക തർക്കങ്ങൾ, റജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട ഭൂമി ന്യായവില അണ്ടർ വാല്യൂവേഷൻ തർക്കങ്ങൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, വ്യക്തി തർക്കങ്ങൾ, സർക്കാർ വകുപ്പുകൾ, മറ്റു സേവനദാതാക്കൾ എന്നിവർക്കെതിരെയുള്ള പരാതികൾ, പിഎൽപികൾ എന്നിവ അദാലത്തിൽ പരിഗണിക്കും.വിവരങ്ങൾക്ക് അതത് കോടതികളുമായും താലൂക്ക് കേന്ദ്രങ്ങളിലെ അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസുമായും ബന്ധപ്പെടാം. ഫോൺ: 8848244029(കൊല്ലം), 8075670019 (കൊട്ടാരക്കര), 9446557589 (കരുനാഗപ്പള്ളി), 8547735958 (പത്തനാപുരം), 9447303220 (കുന്നത്തൂർ).