ADVERTISEMENT

എഴുകോൺ∙ അബോധാവസ്ഥയിൽ റോഡിൽ കിടന്ന അധ്യാപികയെ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പുനലൂർ ഗവ. സ്കൂൾ പ്രധാനാധ്യാപിക സാലിക്കാണ് ഇന്നലെ വൈകിട്ട് 5ന് എഴുകോൺ ചീരങ്കാവിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പരിശോധന കഴിഞ്ഞ് മകളുടെ ഒപ്പം മടങ്ങുന്ന വഴി ചീരങ്കാവിൽ ഇറങ്ങിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആ സമയം അതുവഴി കൊട്ടാരക്കരയിലേക്ക് പോയ മന്ത്രി ഉടൻ തന്നെ   വാഹനം നിർത്തിയിറങ്ങി. കുണ്ടറ പൊലീസിന്റെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിച്ചു.  എസ്ഐ ഷാനവാസ്, സിപിഒ അൻവർ എന്നിവർ സാലിയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com