ADVERTISEMENT

കൊട്ടാരക്കര∙വാഹനയാത്രക്കാരുടെ നിയമലംഘനം പരിശോധിക്കാൻ സദാസമയവും കണ്ണ് തുറന്ന് 48 എഐ ക്യാമറകൾ ഇന്നു മുതൽ ജില്ലയിലെ‍ നിരത്തുകളിൽ. ക്യാമറകൾക്ക് മുന്നിൽ മര്യാദ കാട്ടി മറ്റിടങ്ങളിൽ നിയമലംഘനം നടത്തി രക്ഷപ്പെടാമെന്ന് കരുതേണ്ട.  നിയമലംഘനം പിടികൂടാൻ എട്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും മറ്റു ഭാഗങ്ങളിൽ സജീവമായി ഉണ്ടാകും.

ഇന്ന് രാവിലെ എട്ട് മുതലാണ്  പ്രവർത്തനം. കൊട്ടാരക്കരയിലെ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസിലാകും ക്യാമറകളുടെ സർവർ-നിരീക്ഷണ സംവിധാനം. ഗുരുതരമായ നിയമലംഘനം പരിശോധിക്കുന്ന 45  ആർട്ടിഫിഷൽ ഇന്റലിജൻസ്(എഐ) ക്യാമറകളും ജംക്‌ഷനുകളിൽ റെഡ് ലൈറ്റ് മറി കടക്കുന്നത് പരിശോധിക്കുന്ന 3 ക്യാമറകളും ആണ് ഉള്ളത്. 58 ക്യാമറകൾ സ്ഥാപിച്ചെങ്കിലും 10 എണ്ണം ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, നോ പാർക്കിങ് സ്ഥലത്തെ പാർ‌ക്കിങ്, റെ‍‍ഡ്

ലൈറ്റ് ജമ്പിങ്, ഓവർ സ്പീഡ്, ട്രിപ്പിൾ സവാരി, മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് ആദ്യ ഘട്ടത്തിൽ ക്യാമറകൾ നിരീക്ഷിക്കുക. 48 ക്യാമറകളിൽ ഓരോന്നിനും ഓരോ നിയമലംഘനം‍ കണ്ടെത്താനാണ് നിയോഗം. പക്ഷേ ഷെഡ്യൂൾ രഹസ്യമായി ക്രമീകരിച്ചതിനാൽ യാത്രക്കാർക്ക്  അറിയാകാനാകില്ല. കൊട്ടാരക്കര സിവിൽസ്റ്റേഷനിലെ മൂന്നാം നിലയിൽ ക്യാമറ നിരീക്ഷണ സംവിധാനം പൂർണ തോതിൽ സജ്ജമാണ്. എട്ട് മേഖലകളാക്കി തിരിച്ച് എട്ട് സ്ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്.ചിത്രം സഹിതം നിയമലംഘന വിവരങ്ങൾ ലഭിക്കും. നിയമലംഘനം നടന്നാലുടൻ വാഹന ഉടമയുടെ മൊബൈൽ‌ ഫോണിൽ പിഴ സംബന്ധമായ സന്ദേശം ലഭിക്കും.

വൈകാതെ നോട്ടിസും വീട്ടിലെത്തും. ജീവനക്കാരുടെ അഭാവം ആദ്യഘട്ടത്തിൽ നിരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിവരം. എട്ട് ക്യാമറകളുടെ നിരീക്ഷണത്തിന് മൂന്ന് ജീവനക്കാരെ മാത്രമാണ് കെൽട്രോൺ നിയോഗിച്ചത്. എട്ട് ജീവനക്കാരെങ്കിലും വേണ്ടി വരും. ക്യാമറകൾ പൂർണതോതിൽ പ്രവർത്തിക്കുന്നതായും ഒരുക്കങ്ങൾ പൂർത്തിയായതായും എൻഫോഴ്സ്മെന്റ് ആർടിഒ എച്ച്.അൻസാരി പറഞ്ഞു. 

ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ

∙ പാരിപ്പള്ളി (ചടയമംഗലം, പരവൂർ റോഡുകൾ)∙ മടത്തറ∙ നിലമേൽ (പാരിപ്പള്ളി റോഡ്)∙ കടയ്ക്കൽ ആശുപത്രി റോഡ് ജംക്‌ഷൻ (കുളത്തൂപ്പുഴ റോഡ്)∙ ചാത്തന്നൂർ (ബസ് സ്റ്റാൻഡ് ജംക്‌ഷൻ–ഊറാംവിള, തിരിമുക്ക് ജംക്‌ഷൻ)∙ കൊട്ടിയം (കൊല്ലം, കണ്ണനല്ലൂർ റോഡുകൾ)∙ ചടയമംഗലം∙ ഓയൂർ (പൂയപ്പള്ളി റോഡ്)∙ കൊല്ലം എസ്എൻ കോളജ് ജംക്‌ഷൻ∙ കൊല്ലം റെയിൽവേ സ്റ്റേഷൻ (കർബല–ചിന്നക്കട റോഡ്)∙ കണ്ണനല്ലൂർ (കുണ്ടറ റോഡ്)∙ ആയൂർ (തിരുവനന്തപുരം റോഡ്)∙ മുഖത്തല (കൊല്ലം റോഡ്)∙ പാലക്കടവ്∙ കുളത്തൂപ്പുഴ ജംക്‌ഷൻ (മടത്തറ റോഡ്)∙ രാമൻകുളങ്ങര∙ പൂയപ്പള്ളി (ഓയൂർ റോഡ്)∙ കരിക്കോട് (കുണ്ടറ റോ‍‍ഡ്)∙ നെടുമൺകാവ് (വടക്കേ ജംക്‌ഷൻ)∙ അഞ്ചൽ (കുളത്തൂപ്പുഴ റോഡ്)∙ ശക്തികുളങ്ങര∙ പാവൂർ വയൽ ജംക്‌ഷൻ∙ വേട്ടുതറ ജംക്‌ഷൻ∙ ഓടനാവട്ടം∙ മുക്കട (കുണ്ടറ റോഡ്)∙ തെന്മല ജംക്‌ഷൻ (ചെങ്കോട്ട റോഡ്)∙ എഴുകോൺ (കൊട്ടാരക്കര റോഡ്)∙ കരിക്കം (കൊട്ടാരക്കര റോഡ്)∙ ടൈറ്റാനിയം ജംക്‌ഷൻ (ശാസ്താംകോട്ട റോഡ്)∙ രണ്ടുറോഡ് ജംക്‌ഷൻ∙ കൊട്ടാരക്കര ചന്തമുക്ക് (പുത്തൂർ റോഡ്)∙ പുനലൂർ (കൊട്ടാരക്കര റോഡ്)∙ കാരാളിമുക്ക്∙ കുന്നിക്കോട് (കൊട്ടാരക്കര റോ‍ഡ്)∙ പുത്തൂർ (കൊട്ടാരക്കര റോഡ്)∙ മൈനാഗപ്പള്ളി∙ ശാസ്താംകോട്ട∙ കരുനാഗപ്പള്ളി ജംക്‌ഷൻ∙ ഭരണിക്കാവ്∙ നെടിയവിള∙ പതാരം എച്ച്എസ് ജംക്‌ഷൻ (കരുനാഗപ്പള്ളി റോഡ്)∙ പുതിയകാവ്∙ കുളക്കട (ആലപ്പാട് ജംക്‌ഷൻ)∙ തഴവ∙ ചക്കുവള്ളി∙ പത്തനാപുരം∙ ഓച്ചിറ ബൈപാസ് ജംക്‌ഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com