ADVERTISEMENT

കൊല്ലം ∙ എസ്എൻ കോളജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 2 പേർക്ക് സാരമായി പരുക്ക്. കോളജ് യൂണിയൻ ചെയർമാനും രണ്ടാം വർഷ വിദ്യാർഥിയുമായ ജെ.ആർ.വൈഭവ് (19), രണ്ടാം വർഷ വിദ്യാർഥി അച്യുത് എസ്.കൃഷ്ണ (21) എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്കു  പരുക്കേറ്റ വൈഭവ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആണു സംഭവം. സംഘർഷം അറിഞ്ഞു സ്ഥലത്ത് എത്തിയ ഈസ്റ്റ് പൊലീസ് സംഘമാണു വിദ്യാർഥികളെ പിരിച്ചു വിട്ടത്. ഒരു വിഭാഗം വിദ്യാർഥികളുടെ ലഹരി ഉപയോഗം പ്രിൻസിപ്പലിനെ അറിയിച്ചതാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു. പത്തോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നു പരാതിയിലുണ്ട്.  സംഭവത്തിൽ കണ്ടാലറിയാവുന്ന 5 പേർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com