ADVERTISEMENT

അഞ്ചാലുംമൂട് ∙ മുലപ്പാൽ കുടിക്കുന്നതിനിടെ 6 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. തൃക്കരുവ തെക്കേച്ചേരി അജിത് ഭവനിൽ  അജിത്ത് ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യ അജിത്ത് ആണ് മരിച്ചത്. പുലർച്ചെ 2 മണിയോടെയാണ് സംഭവം. രാത്രിയിൽ അമ്മ ഐശ്വര്യ കുഞ്ഞിന് പാൽ കൊടുത്തിരുന്നു. ഇതിനിടെ കുഞ്ഞും ഐശ്വര്യയും ഉറങ്ങി.

കുഞ്ഞിന് വീണ്ടും പാൽ കൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുഞ്ഞിന് അനക്കമില്ലെന്ന് അറിയുന്നത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. പാൽ കുടിക്കുന്നതിനിടെ കുഞ്ഞിന് ശ്വാസ തടസ്സം ഉണ്ടായതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ പൊലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com