ADVERTISEMENT

കൊട്ടാരക്കര∙ വീട് വീടാന്തരം കയറിയുള്ള 'കേരള സ്റ്റൈൽ’ വോട്ട് അഭ്യർഥനയിലൂടെ അമേരിക്കയിൽ തിരഞ്ഞെടുപ്പ് കൗൺസിലറായി വിജയിച്ച് കൊട്ടാരക്കര സ്വദേശിനി. കഴിഞ്ഞ മാസം അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഡാലസ് സണ്ണിവയിൽ ടൗൺ ഷിപ്പിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് മനു ഡാനി (43)വിജയിച്ചത്. അമേരിക്കക്കാരിയായ സാറ ബ്രാഡ് ഫോർഡിനെയാണ് മനു ഡാനി പരാജയപ്പെടുത്തിയത്.

70% അമേരിക്കൻ വംശജർ തിങ്ങിപ്പാർക്കുന്ന ചെറുപട്ടണത്തിലാണ് ഈ മിന്നുന്ന ജയം. സ്വന്തം നാട്ടുകാർക്കിടയിൽ ജയം ഉറപ്പെന്ന് കരുതി സമൂഹമാധ്യമങ്ങളിലൂടെയും ഹൈടെക് പ്രചാരണത്തിലൂടെയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ എതിർ സ്ഥാനാർഥി സാറയ്ക്ക് അടി തെറ്റി. അമേരിക്കയിലെ ചെറു തിരഞ്ഞെടുപ്പുകളിൽ പോലും വീടു കയറിയുള്ള പ്രചാരണം ഉണ്ടാകില്ല.

പതിവ് മാറ്റി എല്ലാ വീടുകളിലും എത്തി വോട്ട് അഭ്യർഥിക്കുകയായിരുന്നു മനുഡാനി. മേയർ ഉൾപ്പെടെ 7 അംഗങ്ങൾ മാത്രമുള്ള കൗൺസിലിന്റെ ഭാഗമാണ് മനു. ജഡ്ജി ഉൾപ്പെടെ നിയമനങ്ങളും അടിസ്ഥാന വികസനവും കൗൺസിന്റെ ചുമതലമാണ്. ഫിസിയോതെറാപ്പിയിൽ പിഎച്ച്ഡി നേടിയ മനുഡാനി ഫിസിക്കൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. ഭർത്താവ് ഡാനിതങ്കച്ചൻ അവിടെ അഭിഭാഷകനാണ്.

മൂന്ന് മക്കളുമായി സണ്ണിവയിലിലാണ് കുടുംബത്തിന്റെ താമസം. 13 വർഷമായി അവിടെയാണ്. കൊട്ടാരക്കര സ്വദേശികളാണ് ഇരുവരും. കൊട്ടാരക്കര പുലമൺ 5-ാം വാർഡ് മറവൂർ പുത്തൻവീട്ടിൽ വൈ.കുഞ്ഞച്ചന്റെയും കുഞ്ഞുമോളുടെയും മകളാണ് മനുഡാനി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നാട്ടിലെത്തിയ മനുവിന് സ്വീകരണം നൽകി വരികയാണ് വിവിധ സംഘടനകൾ.

English Summary: Appealed for votes in America in Kerala style; Success came with it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com