ADVERTISEMENT

കൊല്ലം∙ യന്ത്രവത്കൃത മത്സ്യബന്ധന നിരോധനം നാളെ അർധരാത്രി മുതൽ. ജൂലൈ 31 വരെ 52 ദിവസത്തേക്കാണു നിരോധനം. നിരോധനവുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലെ ക്രമസമാധാന പരിപാലനം ഉറപ്പാക്കാൻ സബ് ഡിവിഷനൽ മജിസ്ട്രേട്ടായ സബ് കലക്ടർക്കും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരായ കൊല്ലം, കരുനാഗപ്പള്ളി തഹസിൽദാർമാർക്കും ചുമതല നൽകി കല്കടർ ഉത്തരവായി. തീരദേശ മേഖലയായ നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ തുറമുഖങ്ങൾ ഈ ദിവസങ്ങളിൽ അടച്ചിടും.

ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് നീണ്ടകര ഹാർബർ തുറന്നുകൊടുക്കും. മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഇന്ധന പമ്പുകൾ ഒഴികെയുള്ളവ അടച്ചിടാനും ഒരു തരത്തിലുമുള്ള ഇന്ധനങ്ങൾ ജൂലൈ 28 വരെ വിൽക്കരുതെന്നും നിർദേശം നൽകി.

ട്രോളിങ് നിരോധന കാലയളവിലെ അവസാന 3 ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. അനധികൃത ഇന്ധന വിൽപന നടക്കുന്നില്ലെന്ന് ജില്ലാ സപ്ലൈ ഓഫിസറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം. 10 മുതൽ ജൂലൈ 28 വരെ ക്യാനുകൾ, ബോട്ടിലുകൾ തുടങ്ങിയവയിൽ ഇന്ധനം വിൽക്കരുത്. അയൽസംസ്ഥാനങ്ങളിലെ ഫിഷിങ് ബോട്ടുകൾ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുൻപ് കൊല്ലം തീരം വിട്ടതായി ഉറപ്പാക്കണം.

മേൽപറഞ്ഞ നിർദേശങ്ങൾ നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി, പോർട്ട് ഓഫിസർ, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം, കോസ്റ്റൽ പൊലീസ്, ജില്ലാ സപ്ലൈ ഓഫിസർ, മത്സ്യഫെഡ് ജില്ലാ മാനേജർ തുടങ്ങിയവർക്ക് നിർദേശം നൽകി. സർക്കാർ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിന് ഫിഷറീസ് വിഭാഗം ഡിഡിയെ ചുമതലപ്പെടുത്തി.

English Summary: Ban on trolling from midnight tomorrow till July 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com