ADVERTISEMENT

കൊല്ലം∙ ആഴക്കടൽ മത്സ്യബന്ധനത്തിന് 52 നാൾ അവധി നൽകി അർധരാത്രിയിൽ നീണ്ടകര പാലത്തിലെ തൂണുകളെ ബന്ധിപ്പിച്ച ചങ്ങലയിൽ താഴു വീണതോടെ ഈ വർഷത്തെ ട്രോളിങ് നിരോധനത്തിനു തുടക്കമായി. മത്സ്യബന്ധന മേഖലകളിലെല്ലാം കനത്ത പൊലീസ് കാവലുണ്ടായിരുന്നു. തീരത്തെ ക്രമസമാധാനപാലനം ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടർ പ്രത്യേക നിർദേശം നൽകിയിരുന്നു. ജൂലൈ 31 വരെയാണ് നിരോധനം.

യന്ത്രവൽകൃത ബോട്ടുകളെല്ലാം മടങ്ങിയെത്തി. പരമ്പരാഗത മത്സ്യബന്ധനത്തിനു നിരോധനമില്ല. തീരദേശ മേഖലയായ നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ തുറമുഖങ്ങൾ അടച്ചിടുമെങ്കിലും പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് നീണ്ടകര ഹാർബർ തുറന്നു കൊടുക്കും. നിരോധനം ലംഘിക്കാതിരിക്കാൻ തീരപ്രദേശങ്ങളിൽ കനത്ത പൊലീസ് കാവലും ഉറപ്പാക്കും. മത്സ്യബന്ധന മേഖലയിലെ അതിഥി തൊഴിലാളികൾ അവരവരുടെ നാട്ടിലേക്കു തിരിച്ചുപോയി. അയൽ സംസ്ഥാനത്തെ ബോട്ടുകൾ കേരള തീരം വിടണമെന്നു നിർദേശിച്ചിട്ടുണ്ട്.

അല്ലാത്തവ നീണ്ടകരയിൽ കെട്ടിയിടും. ജൂലൈ 31 ശേഷം മാത്രമേ പോകാനാകൂ. ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനായി മറ്റു തൊഴിലുകൾ തേടാറാണ് പതിവ്. തീരങ്ങളിൽ മറ്റു തൊഴിലിനുള്ള സാധ്യതയും വളരെ കുറവാണ്. മത്സ്യത്തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സാമ്പത്തിക സഹായം ഉൾപ്പെടെയുളള കാര്യങ്ങൾ ലഭ്യമാക്കണമെന്ന് വിവിധ കേന്ദ്രങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്.

English Summary: 52 day trolling ban started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com