അയ്യങ്കാളി പ്രതിമ അനാഛാദനവും ജന്മദിനാചരണവും നടത്തി

Mail This Article
അഞ്ചാലുംമൂട് ∙ പാവപ്പെട്ട ദലിത് കുടുംബങ്ങളിൽപ്പെട്ടവർക്ക് ഇന്നും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഉണ്ട്. എന്നാൽ കേരളത്തിലെ പാവപ്പെട്ട ദലിത് സമൂഹം പൊതു സമൂഹത്തിനൊപ്പം ചേർന്നുള്ള ജീവിതമാണ് നയിക്കുന്നത്. ഇതു തന്നെയാണ് മഹാത്മാ അയ്യങ്കാളി സ്വപ്നം കണ്ടിരുന്നതെന്നും മന്ത്രി കെ.രാധാകൃഷ്ണൻ. കേരള പുലയർ മഹാസഭ പനയം ശ്രീ ലക്ഷ്മി വിലാസം ശാഖയുടെ മഹാത്മാ അയ്യങ്കാളി പ്രതിമ അനാഛാദനവും ജന്മദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ എൻ.വിജയകുമാർ അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി, പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.രാജശേഖരൻ, സ്വാഗത സംഘം കൺവീനർ എം.അരുൺ, മനീഷ് ലാൽ, ജിജി രമേശ്, ഒ.ഷീലാകുമാരി, സുലൈമാൻ ദാരുമി, വി.ബാബു, എസ്.മുരളീധരൻപിള്ള, ബി.രഞ്ജിനി, എസ്.ഷാജി, രാഹുൽദേവ്, എസ്.ഉഷ എന്നിവർ പ്രസംഗിച്ചു. പ്രതിമയുടെ ശിൽപികളായ കെ.ആർ.സുരേഷ്കുമാർ, കെ.ആർ.ഗണേഷ്കുമാർ, ശ്യാം മങ്ങാട്, ഗോപാൽ ജി.വള്ളിക്കുന്നം, മീനാക്ഷി, നളിനി ടീച്ചർ, ശശിധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വെള്ളിമൺ ∙ പികെഎസ് വെള്ളിമൺ ലോക്കൽ കമ്മിറ്റി മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു. ഏരിയ പ്രസിഡന്റ് ബിജു ഹരിദാസ് ഭദ്രദീപം കൊളുത്തി. ഏരിയ കമ്മിറ്റിയംഗം സുഭാഷ്, മധു, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.