സംഘ കൃഷിയുടെ വിജയഗാഥ; തരിശു ഭൂമിയിൽ സൂര്യകാന്തിത്തോട്ടം
Mail This Article
ചാത്തന്നൂർ∙തരിശു ഭൂമിയിൽ സൂര്യകാന്തിത്തോട്ടം സൃഷ്ടിച്ചു സംഘ കൃഷിയുടെ വിജയഗാഥ. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിലെ വയലിക്കട വാർഡിലെ ‘സൂര്യകാന്തി’ സംഘ കൃഷി ഗ്രൂപ്പാണ് കൃഷി നടത്തിയത്. പൂ കൃഷിയിലെ പരിചയ കുറവ്, കടുത്ത വേനലും മഴയും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് വയലിക്കടയിൽ തമിഴ്നാട്ടിലെ മിനി സുന്ദരപാണ്ഡ്യപുരം ഒരുക്കിയത്.ഏകദേശം എൺപതു സെന്റിലേറെ സ്ഥലത്താണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കൃഷി. സുന്ദരപാണ്ഡ്യപുരത്ത് നിന്ന് എത്തിച്ച വിത്ത് പാകിയാണ്
ഓമന ബാബു, പ്രമോദ് കാരംകോട്,സാറാമ്മ ജോൺ, ഹരിത കുമാരി,സരസ്വതി, ചിന്നമ്മ, ലിസി, രാധ,സിന്ധു, സുധർമ്മണി എന്നിവരടങ്ങിയ സൂര്യകാന്തി സംഘ കൃഷി ഗ്രൂപ്പ് പൂ കൃഷി നടത്തിയത്. ഏതാനും ദിവസത്തിനുള്ളിൽ വിളവ് എടുക്കാൻ കഴിയും. ഇവ പൂർണമായും വിത്തായി മാറ്റുകയാണ് ലക്ഷ്യം. അടുത്ത സീസണിൽ കുടുതൽ സ്ഥലത്ത് കൃഷി ചെയ്യുമെന്ന് വാർഡ് അംഗം പ്രമോദ് കാരംകോട് പറഞ്ഞു.