സംസ്ഥാന പുരുഷ- വനിതാ ഗുസ്തി ചാംപ്യൻഷിപ് തുടങ്ങി

Mail This Article
ചാത്തന്നൂർ∙ സംസ്ഥാന പുരുഷ- വനിതാ ഗുസ്തി ചാംപ്യൻഷിപ് മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജി, ദേശീയ ഗുസ്തി അസോസിയേഷൻ സെക്രട്ടറി വി.എൻ.പ്രസൂദ്, ഉല്ലാസ് കൃഷ്ണൻ, സേതുമാധവൻ, വി.ജയപ്രകാശ്, കെ.എസ്.ബിനു, മിനി മോൾ ജോഷ്, അഴകേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള ഗാമ പോളച്ചിറ രാമചന്ദ്രന്റെ ലീലഭായി അമ്മ, പ്രമുഖ വ്യക്തികൾ എന്നിവരെ അനുമോദിച്ചു.
നാളെ വൈകിട്ട് 7നു നടക്കുന്ന സമാപന സമ്മേളനം ഏഷ്യന്‍ ഗെയിംസ് കബഡി സ്വർണ മെഡൽ ജേതാവ് ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്യും. ജില്ലാ ഗുസ്തി അസോസിയേഷൻ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിക്കും.ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ഗുസ്തി അസോസിയേഷൻ, ചിറക്കരത്താഴം ഡയാന സ്പോർട്സ് ക്ലബ് എന്നിവരാണു നേതൃത്വം നൽകുന്നത്.
14 ജില്ലകളിൽ നിന്നായി നാനൂറിലേറെ താരങ്ങൾ പങ്കെടുക്കുന്നുണ്ട്.