ADVERTISEMENT

കൊല്ലം∙ ഇടതു മുന്നണിയുടെ അഴിമതി ഭരണത്തിനെതിരെ  രൂക്ഷമായ പ്രക്ഷോഭത്തിന് യുഡി എഫ് ഒരുങ്ങുകയാണെന്ന് കൺവീനർ എം.എം.ഹസൻ. ഒക്ടോബർ 10 മുതൽ 15 വരെ പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങളിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റികൾ പദയാത്ര നടത്തും. ഒക്ടോബർ 18ന് 50,000 പ്രവർത്തകരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുമെന്ന് യുഡി എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പത്തനാപുരം നിയോജകമണ്ഡലത്തിൽ പഞ്ചായത്ത് തലത്തിൽ പ്രക്ഷോഭം തുടങ്ങാൻ യോഗം തീരുമാനിച്ചു.

യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ ജി. രാജേന്ദ്രപ്രസാദ്, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, കുളക്കട രാജു, എ. ഷാനവാസ്ഖാൻ, എം.എം.നസീർ, കെ.എസ്. വേണുഗോപാൽ, നൗഷാദ് യൂനുസ്, വാക്കനാട് രാധാകൃഷ്ണൻ, പ്രകാശ് മൈനാഗപ്പള്ളി, സജീവ് സോമരാജൻ, സലിം ബംഗ്ലാവിൽ, ഡി.എസ്.മോഹൻകുമാർ, ജോസഫ് മാത്യു,  ഇടവനശേരി സുരേന്ദ്രൻ, ബേബിസൺ, സുൽഫിക്കർ സലാം, എഴുകോൺ നാരായണൻ, ജി. രാധാമോഹൻ, ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്, ബേബി പടിഞ്ഞാറ്റിൻകര, ഗോകുലം അനിൽ, ചിതറ മുരളി, തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലം രഘു, കുളത്തൂപ്പുഴ സലിം എന്നിവർ പ്രസംഗിച്ചു.

‘രാഹുൽ മത്സരിക്കരുതെന്നു പറയാൻസിപിഐയ്ക്ക് എന്ത് അവകാശം’

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുത് എന്നു പറയാൻ സിപിഐക്ക് എന്തു അവകാശമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഇന്ത്യ മുന്നണിയുടെ ആദ്യ യോഗത്തിൽ തന്നെ കേരളത്തിലും പശ്ചിമ ബംഗാളിലും പൊതു സ്ഥാനാർഥി ഇല്ലെന്നു തീരുമാനിച്ചതാണ്. 

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം എന്നാണ് കേരളത്തിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെ അഭിപ്രായം.  പൊട്ടിപ്പൊളിഞ്ഞ കെഎസ്ആർടിസിയുടെ ബസിൽ കടക്കെണിയിൽ ആയ കേരളത്തിന്റെ മന്ത്രിസഭ ഒന്നടങ്കം ഒന്നര മാസം നടത്തുന്ന യാത്ര പ്രഹസനമാണ്. ഒന്നര മാസം സെക്രട്ടേറിയറ്റ് പൂട്ടിയിട്ട് നടത്തുന്ന യാത്ര ലോകത്ത് ആദ്യത്തേതാണ്.

എന്തിന് വേണ്ടിയാണ് യാത്ര, കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ നൽകാനോ, ഡിഎ കുടിശിക നൽകാനോ, സാമൂഹിക ക്ഷേമ പെൻഷൻ നൽകാനോ ആണോ?. ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി നടത്തി 12 ലക്ഷം പേർക്ക് ആനുകൂല്യം നൽകിയതിനെ വിമർശിച്ചവരാണ് ഇപ്പോൾ ജനസമ്പർക്ക യാത്ര നടത്തുന്നത്. പുതുപ്പള്ളിയിലെ പരാജയം അവരെ ഇതിനു നിർബന്ധിതരാക്കുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com