ചാത്തന്നൂർ ഡിപ്പോയിൽനിന്ന് 2 പുതിയ കെഎസ്ആർടിസി സർവീസുകൾ
Mail This Article
പരവൂർ∙ കെഎസ്ആർടിസി ചാത്തന്നൂർ ഡിപ്പോയിൽ നിന്നു 2 ബസുകൾ സർവീസ് ആരംഭിച്ചു. പരവൂർ പൊഴിക്കര- ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ, പരവൂർ നെല്ലേറ്റിൽ- കൊല്ലം സിവിൽ സ്റ്റേഷൻ എന്നിവയാണ് തുടങ്ങിയത്. രണ്ടു ബസുകളും ഓരോ ഷെഡ്യൂൾ വീതമാണ് ഉള്ളത്.രാവിലെ 6ന് ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് 6ന് ആരംഭിച്ചു നെല്ലേറ്റിൽ എത്തിയ ശേഷം 6.30നു കൊല്ലം സിവിൽ സ്റ്റേഷനിലേക്കു തിരിക്കും.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ സർവീസ് ഏതാനും വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു.വർഷങ്ങൾക്കു മുൻപ് നിർത്തലാക്കിയ പരവൂർ- എറണാകുളം ഫാസ്റ്റ് പാസഞ്ചർ പരവൂർ പൊഴിക്കരയിൽ നിന്നും ആലപ്പുഴ വരെയാണ് സർവീസ് ആരംഭിച്ചത്. രാവിലെ 6നു ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ചു 6.30നു പൊഴിക്കരയിൽ എത്തി ആലപ്പുഴയ്ക്കു തിരിക്കും. പൊഴിക്കര-ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ സർവീസ് ജി.എസ്.ജയലാൽ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.