കൊല്ലം ജില്ലയിൽ ഇന്ന് (27-09-2023); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
അഞ്ചാലുംമൂട് ∙ കണ്ടച്ചിറ, മോസ്ക്, കുരിശടി, മുല്ലവിള, മാവിള എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.\
കാഞ്ഞിരംകുഴി ∙ ഇഞ്ചവിള ചർച്ച്, കരുവ വില്ലേജ്, മുക്കട മുക്ക് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പെരുമ്പുഴ∙ ഉത്താമ്പള്ളി, പുനുക്കന്നൂർ മിലിറ്ററി കന്റീൻ, തലവട്ടം, കുളപ്ര പമ്പ് ഹൗസ് ഭാഗങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സ്പോട്ട് അഡ്മിഷൻ
ചാത്തന്നൂർ∙ എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം ടാക്സ് എന്നീ ബിരുദ കോഴ്സുകളിലേക്ക് 30ന് സ്പോട്ട് അഡ്മിഷൻ നടക്കും. 9447113839.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ഡോൺ ബോസ്കോ ടെക്കിൽ ആരംഭിക്കുന്ന ക്ലൗഡ് ആപ്ലിക്കേഷൻ ഡവലപ്പർ , കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് എന്നീ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7736918384.
ക്ലാസുകൾ ഒക്ടോബർ ഒന്നിന് തുടങ്ങും
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2022-23 അക്കാദമിക് വർഷത്തെ ജനുവരി, ഫെബ്രുവരി ബാച്ചിന്റെ രണ്ടാം സെമസ്റ്റർ കൗൺസലിങ് ക്ലാസുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും.
അഭിമുഖം മാറ്റി
കൊട്ടാരക്കര ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക പമ്പ് ഓപ്പറേറ്റർമാരെ നിയമിക്കുന്നതിന് നാളെ കൊട്ടാരക്കര ജല അതോറിറ്റി പിഎച്ച് ഡിവിഷൻ ഓഫിസിൽ നടത്താനിരുന്ന അഭിമുഖം 30ലേക്കു മാറ്റി.
രക്തദാന ക്യാംപ്
കൊട്ടാരക്കര ∙ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ബ്ലഡ് ഡൊണേഷന്റെയും താലൂക്ക് ആശുപത്രിയുടെയും രക്തദാന ക്യാംപ് ഉദ്ഘാടനം കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത് നിർവഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിന്ധു ശ്രീധരൻ, നഴ്സിങ് സൂപ്രണ്ട് റോഷിലിൻ, ഹേമ, അഞ്ജു, പ്രതീക്ഷ ഭാരവാഹികളായ ഷിബു പാപ്പച്ചൻ, സഫർ, ജെ.പി.വിനോദ്, കെ.പി.സൈമൺ, സജി, അമീർ, റെജിമോൻ, കവിരാജ് എന്നിവർ പങ്കെടുത്തു.
വിദ്യാരംഭം ഒക്ടോബർ 24ന്
പത്തനാപുരം ∙ ഗാന്ധിഭവനിലെ വിദ്യാരംഭം ഒക്ടോബർ 24നു നടക്കും. ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, പുനലൂർ സോമരാജൻ, ശ്രീലത നമ്പൂതിരി എന്നിവർ വിദ്യാർഥികളെ എഴുത്തിനിരുത്തും. റജിസ്ട്രേഷൻ തുടങ്ങി.
സൗജന്യ മെഡിക്കൽ ക്യാംപ്
തടിക്കാട് ∙ എൻഎസ്എസ് വാരാചരണത്തിന്റെ ഭാഗമായി തടിക്കാട് എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ്, തടിക്കാട് പിഎച്ച്‌സി എന്നിവയുടെ നേതൃത്വത്തിലുള്ള സൗജന്യ രക്തഗ്രൂപ്പ്, ജീവിത ശൈലി രോഗ നിർണയ ക്യാംപ് ഇന്നു രാവിലെ 10 മുതൽ 1 വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഐ.നജുമുന്നിസ അധ്യക്ഷത വഹിക്കും. ഫോൺ – 9447247615.