ADVERTISEMENT

കൊല്ലം ∙ ദേശീയപാത–744 വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്ക് പെട്ടെന്നു നഷ്ടപരിഹാരത്തുക നൽകാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകേണ്ട 25% വിഹിതം നൽകുന്നതിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയതിനാലാണു നഷ്ടപരിഹാരം നൽകാൻ കാലതാമസം ഉണ്ടായത്.

സംസ്ഥാന സർക്കാർ തുകയുടെ വിഹിതം നൽകുന്നതിൽ നിന്നു പിന്മാറിതയോടെ മുഴുവൻ നഷ്ടപരിഹാരത്തുകയും കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് എംപി നൽകിയ നിവേദനത്തെ തുടർന്നു നടന്ന ചർച്ചയിൽ മുഴുവൻ തുകയും കേന്ദ്ര സർക്കാർ വഹിക്കാമെന്നു മന്ത്രി ഉറപ്പ് നൽകിയതാണ്. എന്നാൽ, നിർമാണത്തിന് ആവശ്യമായ സാധനങ്ങൾക്കുള്ള ജിഎസ്ടിയും റൊയൽറ്റിയും ഒഴിവാക്കി കൊടുക്കണമെന്നു കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാർ കേന്ദ്ര നിർദേശത്തിൽ മറുപടി നൽകുന്നതിൽ കുറ്റകരമായ കാലവിളംബം ഉണ്ടാക്കി. സംസ്ഥാനത്തിന്റെ മറുപടി ലഭിക്കാതെ കേന്ദ്രത്തിനു തുടർ നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നു മന്ത്രി അറിയിച്ചു. കേന്ദ്രം പണം അനുവദിച്ചാലും അത് ഭൂഉടമകൾക്കു നൽകാനുള്ള ഭരണപരമായ നടപടികൾ പുർത്തിയാക്കേണ്ടതു സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഭൂമി ഏറ്റെടുക്കലിനു നിയോഗിച്ചിട്ടുളള റവന്യു ഉദ്യോഗസ്ഥരെയാണ്. കേന്ദ്രം പണം അനുവദിക്കാൻ തയാറായ സാഹചര്യത്തിൽ ഭൂഉടമകൾക്ക് നഷ്ടപരിഹാരം അടിയന്തരമായി നൽകുന്നതിനുള്ള ഭരണപരമായ നടപടികൾ സംസ്ഥാന സർക്കാർ ത്വരിതപ്പെടുത്തണമെന്ന് എംപി ആവശ്യപ്പെട്ടു.

എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തും

ചെങ്കോട്ട പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഐആർഎസ് കോച്ചുകൾക്കു പകരം എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തുമെന്നും കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തി സർവീസ് നടത്താൻ ആവശ്യമായ കപ്‌ളർ ഫോഴ്സ് ട്രയൽ നടത്തുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു. വിഷയം ഉന്നയിച്ച് എംപി നൽകിയ കത്തിനു മറുപടിയായി ആണു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് എംപിയെ രേഖാമൂലം അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT