യുവാവ് ഓടിച്ച ബൈക്ക് ഇടിച്ച് ഗൃഹനാഥയ്ക്കു ഗുരുതര പരുക്ക്

Mail This Article
കൊട്ടാരക്കര ∙ അമിത വേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് തൃക്കണ്ണമംഗൽ സ്വദേശിനി ബിന്ദുകുമാരിയെ (54) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഓടനാവട്ടം കളപ്പില കണ്ണങ്കരകോണം പുത്തൻവീട്ടിൽ ഗോകുൽകൃഷ്ണനെ (20) പൊലീസ് സംഭവസ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കടലാവിള ജംക്ഷനു സമീപമാണ് അപകടം. ഓയൂർ ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്.
റോഡിൽ ഇടിച്ചിട്ട ശേഷം ബിന്ദുവിനെ വലിച്ചിഴച്ച് ബൈക്ക് 100 മീറ്ററോളം മുന്നോട്ടു പോയി. ബിന്ദുവിന്റെ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിറ്റുണ്ട്. ബൈക്ക് അമിത വേഗത്തിൽ പായുന്നതും അപകടം വരുത്തുന്നതും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നു പൊലീസിനു മനസ്സാലായിട്ടുണ്ട്. ബിന്ദുവിന്റെ ബന്ധുക്കളോട് കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ അപമര്യാദയായി പെരുമാറിയെന്നും പരാതി ഉണ്ട്. ഇതു സംഭന്ധിച്ച് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പരാതി നൽകി. അപകടം വരുത്തിയ ബൈക്കും കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്ദു.