കൊല്ലം ജില്ലയിൽ ഇന്ന് (28-09-2023); അറിയാൻ, ഓർക്കാൻ

Mail This Article
സ്പോട്ട് അഡ്മിഷൻ;ഏരൂർ∙ കേരള യൂണിവേഴ്സിറ്റി റീജനൽ സെന്റർ യുഐടിയിൽ ബി.കോം കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിഎ എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിൽ കോളജ് ലെവൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ശനി രാവിലെ 10നു ഹാജരാകണമെന്ന് യുഐടി പ്രിൻസിപ്പൽ അറിയിച്ചു. 9447115023, 9961800840.
അധ്യാപക ഒഴിവ്
മാത്ര ∙ ഗവ.എസ് വി എൽപിഎസിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് അധ്യാപക (അറബിക്) ഒഴിവിലേക്ക് നിയമനത്തിന് 30ന് 10.30ന് അഭിമുഖം നടത്തുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
തീയതി നീട്ടി
കൊല്ലം∙ കേരള വാട്ടർ അതോറിറ്റി, പി എച്ച് ഡിവിഷൻ കൊട്ടാരക്കരയിൽ ഇന്ന് നടത്താനിരുന്ന പമ്പ് ഓപ്പറേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം 30ലേക്ക് മാറ്റി.
ഉദ്ഘാടനം മാറ്റി
കൊല്ലം∙ ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ 29നു നടത്താനിരുന്ന ഇന്റർനാഷനൽ ഐടിഐ കെട്ടിടത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചു.
സിറ്റിങ് നാളെ
കൊല്ലം ∙ മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നാളെ രാവിലെ 10.30നു കൊല്ലം ഗവ.ഗെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.