ADVERTISEMENT

കൊല്ലം ∙ സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും. ചവറ മുകുന്ദപുരം പിള്ളവീട്ടിൽ ഹൗസിൽ ഗോപാലകൃഷ്ണപിള്ളയെ ആണ് കൊല്ലം ഫോർത്ത് അഡീ.സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷിച്ചത്. 

2019ൽ ആണ് കേസിന് ആസ്പദമായ സംഭവം. ഗോപാലകൃഷ്ണപിള്ളയുടെ സഹോദരി ഉഷാകുമാരിയും ഭർത്താവ് മോഹനൻ പിള്ളയും പ്രതി താമസിക്കുന്ന വീട്ടിൽ ഇവരുടെ അമ്മയെ പരിചരിക്കാൻ എത്തി. ഇതിനിടെ, അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 3 ലക്ഷം രൂപ സഹോദരിയും ഭർത്താവും ചേർന്നു പിൻവലിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം . തടയാൻ ശ്രമിച്ച സഹോദരിക്കും സാരമായി പരുക്കേറ്റിരുന്നു. 

ചവറ ഇൻസ്പെക്ടർ ആയിരുന്ന നിസാമുദ്ദീനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകൻ കെ.ബി.മഹേന്ദ്ര ഹാജരായി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT