ADVERTISEMENT

കുണ്ടറ ∙ പീഡനശ്രമക്കേസിലെ പ്രതിയെ സ്പെഷൽ ബ്രാഞ്ച് എസ്ഐ ബിൻസും സമരക്കാരും ചേർന്ന് ഓടിച്ചിട്ടു പിടിച്ചു. കൊടുവിള കരാചരുവിൽ വീട്ടിൽ ജോമോൻ (19) ആണു പിടിയിലായത്. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണു ജോമോൻ.ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം. മറ്റൊരു കേസിന്റെ അന്വേഷണത്തിനായി കാഞ്ഞിരകോട് വഴി സ്കൂട്ടറിൽ പോകുകയായിരുന്ന ബിൻസിനോട് ആൾ അറിയാതെ ജോമോൻ ലിഫ്റ്റ് ചോദിച്ചു. ബിൻസ് ജോമോനെയും കയറ്റി തന്ത്രത്തിൽ കുണ്ടറ സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ അലിൻഡ് കമ്പനിയുടെ മുന്നിൽ എത്തിയപ്പോൾ ബിൻസിനെ തിരിച്ചറിഞ്ഞ ജോമോൻ സ്കൂട്ടറിൽ നിന്ന് ഇറങ്ങി ഓടി. 

തുടർന്ന് ബിൻസും അലിൻഡിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന യുഡിഎഫ് പ്രവർത്തകരും ചേർന്ന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ജോമോനെ പിടികൂടുകയായിരുന്നു. തുടർന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കിഴക്കേ കല്ലട പൊലീസിനു കൈമാറി. കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഇയാൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com