ADVERTISEMENT

പുനലൂർ ∙ നിയോജക മണ്ഡലത്തിലെ മലയോര - തോട്ടം മേഖലകളിലെ സർക്കാർ സ്കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ സ്ഥിരം നടപടി. പശ്ചിമഘട്ട താഴ്‌വരയിൽ ഉൾപ്പെടുത്തി അധ്യാപകരുടെ സ്ഥലമാറ്റത്തിൽ ഉൾപ്പെടെ സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ ഇവിടുള്ള 5 സ്കൂളുകളിലും ലഭ്യമാക്കാൻ അനുമതിയായി. ഗവ. വിഎച്ച്എസ്എസ് അച്ചൻകോവിൽ, ഗവ. ടിസിഎൻഎം എച്ച്എസ്എസ് നെടുമ്പാറ, ഗവ.എച്ച്എസ്എസ് വലിയകാവ്, ഗവ. യുപിഎസ്, റോസ്മല എന്നീ സ്കൂളുകളെയാണ് ഉൾപ്പെടുത്തുന്നത്.

സ്ഥിരം അധ്യാപകരുടെ കുറവുമൂലം ഈ മേഖലയിലെ സ്കൂളുകളുടെ പ്രവർത്തനം അവതാളത്തിലാകുന്ന വിവരം പി‌.എസ്.സുപാൽ എം‌എൽ‌എ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്. നിലവിലുള്ള പൊതുവിദ്യാഭ്യാസ വകൂപ്പിന്റെ ഉത്തരവ് പ്രകാരം റിക്രൂട്ട്‌മെന്റ് ജില്ലയിൽ 5 വർഷത്തെ സേവനം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ അധ്യാപകർക്ക് കൊല്ലം ജില്ലയിലേക്ക് ഉപ്പെടെ അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനാകൂ. നിലവിലുള്ള ഒഴിവുകളുടെ 10 ശതമാനത്തിൽ താഴെ മാത്രമേ അനുവദിക്കാറുള്ളൂ. നിലവിൽ കൊല്ലം ജില്ലയിൽ വിവിധ വിഷയങ്ങൾക്ക് ഒട്ടേറെ അപേക്ഷകർ കാത്തിരിയ്ക്കുന്നുണ്ട്.

നിലവിൽ സർക്കാർ അധ്യാപകരുടെ വലിയ കുറവ് അനുഭവപ്പെടുന്ന ഈ സ്കൂളുകളിൽ വിദൂര ജില്ലകളിൽ ജോലിചെയ്യുന്ന കൊല്ലം  ജില്ലക്കാരായ അധ്യാപകർക്കുൾപ്പെടെ കുറഞ്ഞത് 5 വർഷത്തേക്ക് ജോലി ചെയ്യാനുള്ള അവരുടെ സന്നദ്ധത അറിയിയിക്കുന്ന പക്ഷം അന്തർജില്ല സ്ഥലം മാറ്റത്തിന്റെ ചട്ടത്തിൽ ഇളവ് വരുത്തി മാറ്റം ലഭിക്കും. അത്തരത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളിലേയ്ക്കും അധ്യാപകർ എത്തുമെന്നും എം‌എൽ‌എ അറിയിച്ചു. ഇപ്പോൾ അച്ചൻകോവിൽ സ്കൂളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 2 സ്ഥിരം അധ്യാപകരേയുള്ളു. നെടുമ്പാറയിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 11 സ്ഥിരം അധ്യാപകരുടെ ഒഴിവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com