ആയുർവേദ ആശുപത്രിയിൽ ഡോക്ടറെ നിയമിക്കണം; ധർണ നടത്തി

Mail This Article
×
പട്ടാഴി ∙ ആയുർവേദ ആശുപത്രിയിൽ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. ഡോക്ടർ ഇല്ലാതായിട്ട് നാലു മാസം കഴിഞ്ഞു. പട്ടാഴി, പന്തപ്ലാവ്, തെക്കേത്തേരി, കടുവാത്തോട്, കേരളമംഗലം, പന്ത്രണ്ടുമുറി, പനയനം, ഇരുപ്പാക്കുഴി, ദർഭ മേഖലയിലുള്ളവരെല്ലാം ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
ഡോക്ടർ ഇല്ലാതായതോടെ മറ്റു പഞ്ചായത്തുകളിലെ ആശുപത്രികളിൽ എത്തേണ്ട അവസ്ഥയാണ്. നിർധനരായ ഏറെ പേർ ആശ്രയിക്കുന്ന ആശുപത്രിയിൽ ഡോക്ടറെ നിയമിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നു നേതാക്കൾ പറഞ്ഞു. ധർണ ഡിസിസി അംഗം ജി.തുളസീധരൻ നായർ ഉദ്ഘാടനം ചെയ്തു. എൻ.മനോഹരൻ നായർ അധ്യക്ഷത വഹിച്ചു. എ.ബദറുദ്ദീൻ, എസ്.ശുഭാകുമാരി, ബി.എസ്.സുജാത, ടി.ജെ.ബാബു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.