ADVERTISEMENT

എഴുകോൺ ∙ ആന്ധ്രയിൽ നിന്നു കടത്തിക്കൊണ്ടുവന്ന 1.6 കിലോഗ്രാം കഞ്ചാവ് മറ്റൊരാൾക്കു കൈമാറാൻ കൊണ്ടുപോകുന്നതിനിടയിൽ യുവാവിനെ പൊലീസ് പിടികൂടി. പരവൂർ പൂതക്കുളം അമ്മരത്ത്മുക്ക് സൂരജ് ഭവനിൽ സൂരജ് സുരേന്ദ്രൻ (32) ആണു പിടിയിലായത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവുമായി ട്രെയിനിൽ കുണ്ടറ എത്തിയ സൂരജ് അവിടെ നിന്നു ബസിൽ നെടുമൺകാവിൽ എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11ന് എഴുകോൺ പൊലീസും റൂറൽ ഡാൻസാഫ് ടീമും ചേർന്ന് ഇയാളെ പിടികൂടിയത്.

റൂറൽ എസ്പി കെ.എം.സാബു മാത്യുവിനു കിട്ടിയ രഹസ്യ വിവരമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.എഴുകോൺ എസ്ഐ അനീസ്, ഡാൻസാഫ് എസ്‌ഐ ജ്യോതിഷ് ചിറവൂർ, എസ്‌ഐമാരായ ബിജു, ജോസ്, സിപിഒമാരായ സജുമോൻ, പി.എസ്.അഭിലാഷ്, ദിലീപ്, വിപിൻ ക്ലീറ്റസ് വിനയൻ, അഭിജിത്ത്, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT