ADVERTISEMENT

ജലവിതരണം മുടങ്ങും : പത്തനാപുരം ∙ പള്ളിമുക്ക്–പുന്നല–കറവൂർ–അലിമുക്ക് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ മുക്കടവ് ലൈനിലെ വന്മള, കറവൂർ, അലിമുക്ക്, പിറവന്തൂർ, വാഴത്തോപ്പ്, നാരങ്ങാപ്പുറം, ചേകം, തച്ചക്കുളം, വെട്ടിത്തിട്ട, ചീവോട്, പണ്ടകശാല, ആനക്കുളം, പടയണിപ്പാറ, കരിമ്പാലൂർ, ലക്ഷ്മിപുരം, നെടുംപറമ്പ്, ഇടത്തറ, നടുമുരുപ്പ് ഭാഗങ്ങളിൽ ഇന്ന് മുതൽ 23 വരെ ജലവിതരണം മുടങ്ങും.

 ഒഴിവുകൾ

അഞ്ചൽ ∙ കേരള സർവകലാശാല ബിഎഡ്  കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ ലക്ചറർ ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ 11.30ന്. 9037529075

വൈദ്യുതി മുടക്കം

അയത്തിൽ∙ മിൽക് സൊസൈറ്റി, ഡയമണ്ട്, ട്രാൻസ് ലിങ്ക്, മംഗലത്ത്, പെരുംകുളം, നായർകുളം, വാഴയിൽ, എആർഎം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കടപ്പാക്കട∙രണ്ടാംകുറ്റി ജംക്‌ഷൻ, മുസല്യാർ നഗർ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും..

പള്ളിമുക്ക്∙ പാലത്തറ, ബൈപാസ്, കിങ് ഫിഷർ, മേവറം, അഷ്ടമുടി ആശുപത്രി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും..

കന്റോൺമെന്റ്∙ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, തില്ലേരി, ജോസ് ആർട്സ്, കൊച്ചുപിലാംമൂട്, കോൺഗ്രസ് ഭവൻ പരിസരം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും..

 അഞ്ചാലുംമൂട് ∙ പാവൂർ ഏല സർവീസ് സ്റ്റേഷൻ, മുല്ലവിള ഭാഗങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

കൊല്ലം നാടകോത്സവം ഇന്ന്

നാടക അവലോകനം 6.00, മുഖാമുഖം 6.15,നാടകം ചന്ദ്രികാ വസന്തം (കായംകുളം ദേവാ കമ്യൂണിക്കേഷൻസ്) 6.30.

ഗതാഗതം തിരിച്ചു വിടും

എഴുകോൺ ∙ അമ്പലത്തുംകാല -ഇരുമ്പനങ്ങാട് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടുള്ള കലുങ്ക് നിർമാണത്തിനായി  റോഡ് അടയ്ക്കുന്നതിനാൽ നാളെ മുതൽ 45 ദിവസത്തേക്ക് ഇലഞ്ഞിക്കോട് നിന്ന് അമ്പലത്തുംകാലയിലേക്കു പോകുന്ന വാഹനങ്ങൾ കിള്ളൂർ വഴിയും അമ്പലത്തുംകാലയിൽ നിന്ന് ജെടിഎസ് റോഡ് വഴി ഇലഞ്ഞിക്കോട്ടേക്കു പോകുന്ന വാഹനങ്ങൾ ഇരുമ്പനങ്ങാട് വഴിയും തിരിഞ്ഞു പോകണം എന്ന് മരാമത്ത് അസി.എക്സി.എൻജിനീയർ അറിയിച്ചു.

മുട്ടക്കോഴി  വിതരണം

പനവേലി ∙ മൃഗാശുപത്രിയിൽ 60 ദിവസം പ്രായമായ മുട്ടക്കോഴികളെ 130 രൂപ വിലയ്ക്ക് 21ന് 10ന് വിതരണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT