ADVERTISEMENT

ഓച്ചിറ ∙ പരബ്രഹ്മ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. വൃശ്ചികോത്സവത്തിന്റെ ആദ്യ ഞായറാഴ്ചയായ ഇന്നലെ പുലർച്ചെ മുതൽ പടനിലത്തേക്കു ജനം ഒഴുകി എത്തി. രാത്രി വൈകിയും തിരക്കു തുടർനന്നു. ദേശീയപാതയിൽ കൃഷ്ണപുരം മുക്കട മുതൽ വലിയകുളങ്ങര വരെയുള്ള ഭാഗത്തും ക്ഷേത്രത്തിനു സമീപത്തെ ഇടവഴികളും ഗതാഗതക്കുരുക്കിൽ അമർന്നു. ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാഫിക് സംവിധാനം താളം തെറ്റി. യാത്രക്കാർ മണിക്കൂറുകൾ റോഡുകളിൽ ചെലവിടേണ്ടി വന്നു. 

പടനിലത്തു തിരക്ക് വർധിച്ചപ്പോൾ പൊലീസും ക്ഷേത്രഭരണസമിതി ഭാരവാഹികളും ചേർന്നു പരബ്രഹ്മ ഭൂമിയിൽ വ്യാപാരത്തിന് എത്തിയ ഇതര സംസ്ഥാനക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചതു പ്രതിഷേധത്തിനു കാരണമായി. കുട്ടികൾ ഉൾപ്പെടെയുള്ളവരെ ചില സുരക്ഷാ ജീവനക്കാർ ചൂരൽ ഉപയോഗിച്ചു മർദിച്ചെന്ന് ആരോപണം ഉയർന്നു. തുടർന്ന് ഇതര സംസ്ഥാന വ്യാപാരികളും കുടുംബങ്ങളും ക്ഷേത്ര ഭരണസമിതി ഓഫിസ് ഉപരോധിക്കാൻ ശ്രമിച്ചു.

തുടർന്നു ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വ്യാപാരികളെ അന്നദാന മന്ദിരത്തിനും കിഴക്കേ ആൽത്തറക്കും മധ്യഭാഗത്തു വിന്യസിക്കാനും ബാക്കിയുള്ള വ്യാപാരികളെ പടനിലത്തിനു വെളിയിലേക്കു മാറ്റാനും തീരുമാനിച്ചു.വൈകിട്ടോടെ പടനിലത്തും ഭജനകുടിലിലും സത്രങ്ങളിലും എല്ലായിടത്തും ജനങ്ങൾ നിറഞ്ഞു. ആൽത്തറയിലെ ദീപാരാധന തൊഴാനും നാമജപത്തോടെ ഭക്തർ നിറ‍ഞ്ഞു. 

പരബ്രഹ്മ ഭൂമിയിൽ ഇന്ന്

ബ്രഹ്മകുമാർ അരവിന്ദാക്ഷൻ, പത്തിയൂർ ശശികുമാർ എന്നിവരുടെ പ്രഭാഷണം – 8.00, വലിയകുളങ്ങര പ്രഭാകരന്റെ നാരായണീയ പാരായണം – 8.30, പ്രയാർ തെക്ക് വല്ലത്ത് ശിവഭദ്ര വനിതാ സാംസ്കാരിക വേദിയുടെ തിരുവാതിര – 10.00.

ശ്രീസരസ്വതി നൃത്തവിദ്യാലയത്തിന്റെ ഡാൻസ് – 10.45, പുതുപ്പള്ളി ശ്രീദുർഗാ തിരുവാതിര സംഘത്തിന്റെ തിരുവാതിര – 11.15, തിരുവനന്തപുരം വേണു പെരുകാവിന്റെ ടാലന്റ് ഷോ – 12.00, ആലുംപീടിക ചൈതന്യയുടെ തിരുവാതിര – 12.45.

 വനിതാ സമ്മേളനം ഉദ്ഘാടനം - സി.എസ്.സുജാത – 3.00, തിമില കേളി – 6.30, ആദിനാട് ദേവകല സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്ത അരങ്ങ് – 7.00, കൊച്ചിൻ തണ്ടർ ‍ബേഡ്സിന്റെ ഭക്തിഗാന മേള – 8.15, ‘ഇവിടെ സ്വർഗമാണ്’ നാടകം – 9.00, കാരേറ്റ് ജയകുമാറിന്റെ കഥാപ്രസംഗം – 11.00, ‘ദേവി ചാമുണ്ഡേശ്വരി’ നൃത്തനാടകം – 1.30. 

ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഇന്ന്

∙ ഗുരുപൂജ – 6.00, ശാന്തിഹവനം – 6.45, സമൂഹ പ്രാർഥന – 8.00, വനിതാസമ്മേളനം ഉദ്ഘാടനം ശ്രീനാരായണ വനിതാ സംഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഷീബ – 3.00, ഗുരുപൂജ – 6.00,  സമൂഹപ്രാർഥന – 6.30, പുഴുക്ക് പ്രസാദ വിതരണം – 7.00. 

ഓച്ചിറ വിശേഷം

ഓച്ചിറ ∙ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ‘പരബ്രഹ്മ പുരസ്കാരം നാടകോത്സവം’ ആരംഭിച്ചു. തിര‍ഞ്ഞെടുക്കുന്ന മികച്ച നാടകത്തിന് 28നു 3നു സമാപന സമ്മേളനത്തിൽ സി.ദിവാകരൻ പരബ്രഹ്മ പുരസ്കാരം സമ്മാനിക്കും. എല്ലാ ദിവസവും 9നു നാടകം ആരംഭിക്കും.

 ഇന്നു തിരുവനന്തപുരം വേദവ്യാസയുടെ ‘ഇവിടെ സ്വർഗമാണ്’. 

നാളെ അമ്പലപ്പുഴ അക്ഷരജ്വാലയുടെ – ‘ഉൾക്കടൽ’. 22ന് ഓച്ചിറ സരിഗയുടെ ‘കൂടെയുണ്ട്’. 23ന് ദേശാഭിമാനി തിയറ്റേഴ്സിന്റെ ‘പള്ളിയറ വാസു’. 24ന് ഓച്ചിറ തിരുവരങ്ങിന്റെ ‘ആകാശം വരയ്ക്കുന്നവർ’.

 25ന് കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ‘ചന്ദ്രികാവസന്തം’. 6നു കൊല്ലം യവനികയുടെ ‘നേരം’എന്നീ നാടകങ്ങൾ അവതരിപ്പിക്കും.നാടക പ്രതിഭകളായ സ്വാമി ബ്രഹ്മവ്രതൻ, ഓച്ചിറ വേലുക്കുട്ടി, തോപ്പിൽ ഭാസി, എൻ.ബി.ത്രിവിക്രമൻ പിള്ള, കെപിഎസി സുലോചന, ഗീഥാ സലാംഎന്നിവരുടെ ഓർമയ്ക്കായാണ് ക്ഷേത്ര ഭരണസമിതി ‘പരബ്രഹ്മ പുരസ്കാരം നാടകോത്സവം’ സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കെ.ഗോപിനാഥൻ, ജി.സത്യൻ തോട്ടത്തിൽ, എം.സി.അനിൽ കുമാർ, പി.പ്രകാശൻ വലിയഴിക്കൽ, കെ.പി.ചന്ദ്രൻ, ബി.എസ്.വിനോദ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT