കൊല്ലം ജില്ലയിൽ ഇന്ന് (21-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
അഞ്ചാലുംമൂട് ∙ നവോദയം, ഇബാജ്, ചെങ്കിലാത്ത്, കല്ലുവെട്ടാംകുഴി, നീരാവിൽ വാട്ടർ ടാങ്ക് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 2 വരെയും വഞ്ചിപ്പുഴ കാവ്, റൂബി എന്നീ ഭാഗങ്ങളിൽ 9 മുതൽ 3 വരെയും വൈദ്യുതി മുടങ്ങും.
കാഞ്ഞിരംകുഴി ∙ കുരുമ്പലമൂട്, നെടിയത്ത് ക്ഷേത്രം, താമരഴികം, വള്ളക്കടവ് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഓയൂർ ∙ ചെങ്കൂർ 1 ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ.
അഭിമുഖം 28ന്
ശൂരനാട് തെക്ക് ∙ പഞ്ചായത്തിലെ യോഗ പരിശീലന പദ്ധതിയിൽ വനിതാ ഇൻസ്ട്രക്ടറുടെ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 28ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
അധ്യാപക ഒഴിവ്
തഴവ∙ തഴവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് (എച്ച്എസ്ടി) അധ്യാപക ഒഴിവിലേക്ക് നാളെ 11 ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് പ്രധാനാധ്യാപിക ടി.ബിന്ദു അറിയിച്ചു.
തലച്ചിറ ∙ ഗവ. ഹൈസ്ക്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യു നാളെ 10നു നടക്കും.
റവന്യു റിക്കവറി ബാങ്ക് അദാലത്ത്
കൊല്ലം ∙ റവന്യു റിക്കവറി തഹസിൽദാരുടെ നേതൃത്വത്തിൽ 22, 24, 27, 29 തീയതികളിൽ കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി ഹാൾ, കൊല്ലം താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാൾ, ഇളമ്പള്ളൂർ പഞ്ചായത്ത് കോൺഫറൻസ് ഹാൾ, ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ റവന്യു റിക്കവറി ബാങ്ക് അദാലത്ത് സംഘടിപ്പിക്കും.