ADVERTISEMENT

ഓയൂർ ∙ മിയ–അബിഗേൽ സാറ റെജിയുടെ ഓമനപ്പേര് അതാണ്. നാലിൽ പഠിക്കുന്ന മൂത്ത സഹോദരൻ വിളിക്കുന്നത് മിയ വാവ എന്നും. അബിഗേലിനെ കണ്ടു കിട്ടി എന്നു വാർത്ത അറിഞ്ഞതിനു ശേഷമാണു ജോനാഥന്റെ മുഖം തെളിഞ്ഞത്. അമ്മയുമായി അബിഗേൽ വിഡിയോ കോളിൽ സംസാരിച്ചപ്പോൾ അരികത്തു ജോനാഥനും ഉണ്ടായിരുന്നു. അനിയത്തിയെ വിഡിയോയിൽ കണ്ടപ്പോൾ ചേട്ടന്റെ കണ്ണുകൾ നിറഞ്ഞു.

തിങ്കൾ വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലെത്തി കുളി കഴിഞ്ഞു മുത്തശ്ശി നൽകിയ ബ്രെഡും ചായയും കഴിച്ചാണ് കുട്ടികൾ ട്യൂഷൻ വീട്ടിലേക്കു പോയത്. പോകുമ്പോൾ പതിവു പോലെ ഒരു കൈ കൊണ്ടു കുഞ്ഞനിയത്തിയുടെ കൈ ചേർത്തു പിടിച്ചു. മറ്റേക്കയ്യിൽ ഒരു വടി. തെരുവുനായ്ക്കളെ ഭയന്നാണ് വടിയുമായി പോകുന്നത്. വീട്ടിൽ നിന്നിറങ്ങി 2 വീട് കഴിഞ്ഞപ്പോഴാണ് വെള്ള നിറമുള്ള കാർ ഇവരെ വട്ടം ചുറ്റി നിന്നത്.

വെള്ളക്കടലാസ് നീട്ടി അമ്മയ്ക്കു കൊടുക്കാൻ പറഞ്ഞപ്പോൾ അടുത്തേക്കു ചെന്ന അബിഗേലിനെ വണ്ടിയിലേക്കു പിടിച്ചു കയറ്റുകയായിരുന്നു. എന്നിട്ടും കയ്യിലെ പിടി വിടാതിരുന്ന ജോനാഥൻ കയ്യിലിരുന്ന വടി കൊണ്ട് കാറിൽ വന്നവരെ അടിക്കുകയും ചെയ്തു. അപ്പോഴേക്കും കാർ മുന്നോട്ടു നീങ്ങിയിരുന്നു. കയ്യിലെ പിടി വിടാതിരുന്ന ജോനാഥനെ വലിച്ചു കൊണ്ടാണ് കാർ നീങ്ങിയത്. ഇതിനിടെ റോഡിലെ റിഫ്ലക്ടറിൽ തട്ടി ജോനാഥൻ വീണു. തുടർന്ന് ജോനാഥനെ ഉപേക്ഷിച്ചു സംഘം കടന്നുകളയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com