ADVERTISEMENT

കൊല്ലം ∙ മുണ്ടയ്ക്കൽ കുളങ്ങര വീട്ടിൽ (രാജഗിരി, മുണ്ടയ്ക്കൽ ഈസ്റ്റ്) എൻ.തങ്കരാജന്റെ (89) വിയോഗത്തിലൂടെ നാടിനു നഷ്ടമായത് വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മികച്ച അധ്യാപകനെയും ശാസ്ത്രജ്ഞനെയും. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെലോ (എഫ്ആർഎസ്‌സി) ആയിരുന്നു. കൊല്ലം എസ്എൻ കോളജിൽ അധ്യാപകനായാണ് പ്രവർത്തനം ആരംഭിക്കുന്നത്. പുണെ നാഷനൽ കെമിക്കൽ ലബോറട്ടറിയിൽ ശാസ്ത്രജ്ഞൻ, പൂൾ ഓഫിസർ, മദ്രാസ് ക്രിസ്ത്യൻ കോളജിൽ ഗവ. ഓഫ് ഇന്ത്യ റിസർച് ഫെലോ, കാലിക്കറ്റ് സർവകലാശാല അധ്യാപകൻ തുടങ്ങി ഒട്ടേറെ തസ്തികകൾ വിവിധ സ്ഥാപനങ്ങളിലായി വഹിച്ചിട്ടുണ്ട്. രാജ്യാന്തര കെമിക്കൽ ജേണലുകളിൽ അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഭോപാൽ സർവകലാശാല, പുണെ സർവകലാശാല, ഇംഗ്ലണ്ടിലെ സസെക്സ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. 1958ൽ ഭോപാൽ സർവകലാശാലയിൽ നിന്നു രസതന്ത്രത്തിൽ റാങ്കോടെ ആണ് ബിരുദാനന്തര ബിരുദം നേടിയത്. ജില്ലയിലെ വിദ്യാഭ്യാസ – സാംസ്കാരിക മേഖലകളിൽ സജീവമായിരിക്കെ ആണു വിയോഗം. ഭാര്യ രാജരാജേശ്വരി. മകൾ രാജശ്രീ. മരുമകൻ സിദ്ധാർഥ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com