ADVERTISEMENT

കൊട്ടിയം ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ഗതാഗത പരിഷ്കരണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി കൊട്ടിയം പൗരവേദിയും ഹോളിക്രോസ് ആശുപത്രി അധികൃതരും കലക്ടറുമായി ചർച്ച നടത്തി. കൊട്ടിയം ജംക്‌ഷന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച രൂപരേഖയും അദ്ദേഹത്തിനു കൈമാറുകയും സ്ഥലത്തിന്റെ പ്രാധാന്യം വിവരിക്കുകയും ചെയ്തു.

ദേശീയപാത അതോറിറ്റി, മരാമത്തു വകുപ്പ്, പൊലീസ് എന്നിവർ കൂട്ടായി ചർച്ച ചെയ്തു ജനങ്ങൾക്ക്‌ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കി മാത്രമേ കൊട്ടിയം ജംക്‌ഷനിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തൂ എന്ന് കലക്ടർ ഉറപ്പു നൽകി. പൊലീസിനും ദേശീയപാത വിഭാഗത്തിനും ഇതു സംബന്ധിച്ച നിർദേശങ്ങൾ കലക്ടർ നൽകി. പൗരവേദി പ്രസിഡന്റ്‌ കൊട്ടിയം എൻ.അജിത്കുമാർ, സെക്രട്ടറി അജീഷ് പാറവിള, ട്രഷറർ സാജൻ കവറാട്ടിൽ, ഹോളിക്രോസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേൽ എന്നിവരാണു കലക്ടറുമായി ചർച്ച നടത്തിയത്. വിഷയം എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെയും ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. വിഷയം കലക്ടറുമായി സംസാരിക്കും എന്ന് എംപി ഉറപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com