ഉറക്കമില്ലാത്ത രാത്രി. കൊല്ലം പൂത്തുലയുകയാണ്. എവിടെനോക്കിയാലും ആവേശം. പാട്ടും ഡാൻസുമൊക്കെ ഈ നാടിന്റെ നെഞ്ചിൽ കയറിക്കൊളുത്തിക്കഴിഞ്ഞു. ഒറ്റവാക്കിൽ പറഞ്ഞാൽ ‘എജ്ജാദി വൈബ് !’ കൊല്ലത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവിടെയെല്ലാം ഒരു വേദിയുണ്ട്. അവിടെയെല്ലാം ഉറങ്ങാതെ ആളുകൾ ആഘോഷിക്കുന്നുണ്ട്. ചിലയിടത്ത് പാട്ട്, ചിലയിടത്ത് നാടകം, ചിലയിടത്ത് ഒപ്പന...
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മുഖ്യ വേദിയായ ആശ്രാമം മൈതാനവും പരിസരവും ദീപാലകൃതമായപ്പോൾ. ചിത്രം: മനോരമ
രാത്രി എട്ടുകഴിഞ്ഞാൽ പതിയെ മിഴിയടയ്ക്കുന്ന നഗരമാണ് കൊല്ലം. പണ്ടെയുള്ള ശീലം. പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഈ നഗരം ഉറങ്ങിയിട്ടില്ല. ബൾബുകൾ കത്തിനിൽക്കുന്ന തെരുവോരം. ഒപ്പനയിലെ മണവാട്ടിയെ സ്വീകരിക്കാനെന്നപോലെയാണ് വഴിയോരം. നാണംകുണുങ്ങി വരുന്ന മണവാട്ടിയെക്കാൾ മൊഞ്ച് ഒന്നാംവേദിക്കുമുന്നിൽ തിങ്ങിനിറഞ്ഞവരുടെ മുഖത്തുണ്ട്. കൈയടിച്ചും ആർപ്പുവിളിച്ചും അവർ ഒപ്പനയ്ക്കൊപ്പം ആടിയുലയുകയായിരുന്നു.
1 / 17
സംസ്ഥാന സ്കൂൾ കലോത്സവം എച്ച്എസ്എസ് വിഭാഗം മൂകാഭിനയ മത്സരത്തിനിടെ പശ്ചാത്തലസംഗീതം നിന്ന് പോയതിനെതുടർന്ന് മത്സരം നിർത്തിവെച്ചു വേദിക്കു മുന്നിൽ നിൽക്കുന്ന കാസർകോഡ് സിഎച്ച്എസ്എസ് സ്കൂളിലെ മത്സരാർഥികൾ. പിന്നീട് കിട്ടിയ അവസരത്തിൽ മികച്ച പ്രകടനം നടത്തി എ ഗ്രേഡ് നേടിയാണ് സംഘം മടങ്ങിയത്.ചിത്രം:ജിതിൻ ജോയൽ ഹാരിം∙മനോരമ
2 / 17
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടനത്തിൽ എ ഗ്രേഡ് നേടിയ കണ്ണൂർ ചെമ്പിലോട് എച്ച്എസ്എസിലെ സി.ആർ.ജ്യോതിക പ്രകാശ്.,സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കേരളനടനത്തിൽ എ ഗ്രേഡ് നേടിയ ഇടുക്കി കട്ടപന എസ്ജിഎച്ച്എസ്എസിലെ കല്യാണി ബിലീഷ്.ചിത്രം:ആറ്റ്ലി ഫെർണാണ്ടസ്∙മനോരമ
3 / 17
സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം കഥകളി സിംഗിളിൽ എ ഗ്രേഡ് നേടിയ എറണാകുളം സെന്റ് മേരീസ് കോൺവെന്റ ജിഎച്ച്എസ്എസിലെ ആദിത്യ വിനോദ്.ചിത്രം: മനോരമ
4 / 17
സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസ്. ചിത്രം: മനോരമ
5 / 17
സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് ബിഇഎംജിഎച്ച്എസ്എസ്.ചിത്രം∙മനോരമ
6 / 17
എച്ച്എസ് വിഭാഗം വന്ദേമാതരം മത്സരത്തിൽ എ ഗ്രേഡ് നേടിയ കാസർഗോഡ് രാജാസ് എച്ച്എസ് ടീം.ചിത്രം∙മനോരമ
7 / 17
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ ഷൊർണൂർ ടിഎച്ച്എഎസ് ടീം.
8 / 17
വാഹന അപകടത്തിൽ മരിച്ച റെജിമോന്റെ ഭാര്യ സിബി ചവിട്ടു നാടകത്തിൽ മത്സരിച്ച മകൾ ലൈയ്നയ്ക്കൊപ്പം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
9 / 17
കുസാറ്റിലെ തിരക്കിൽ പെട്ട് മരിച്ച ആൻ റിസ്വാന്റെ പിതാവ് റോയ് ജോർജ് കുട്ടിയും സഹോദരൻ റിതുലും ചവിട്ട് നാടകത്തിന്റെ അണിയറയിൽ കുട്ടികളെ ഒരുക്കുന്നു. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
10 / 17
നാടക സംഗീത സംവിധായകൻ ഉദയകുമാർ അഞ്ചലും ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലും കൊല്ലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചവിട്ട് നാടക വേദിയിലെത്തിയപ്പോൾ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
11 / 17
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ്. ചിത്രം : സജീഷ് പി. ശങ്കരൻ ∙ മനോരമ
12 / 17
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ കോട്ടയം കുമാരനെല്ലൂർ ഡിവിവിഎച്ച്എസ്എസ്. ചിത്രം : സജീഷ് പി. ശങ്കരൻ ∙ മനോരമ
13 / 17
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ വയനാട് പനമരം ക്രസന്റ് പബ്ലിക് എച്ച്എസ്. ചിത്രം : സജീഷ് പി. ശങ്കരൻ ∙ മനോരമ
14 / 17
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ്. ചിത്രം : സജീഷ് പി. ശങ്കരൻ ∙ മനോരമ
15 / 17
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ തൃശൂർ കുന്നംകുളം ബഥനി സെന്റ്ജോൺ്സ് ഇഇഎം എച്ച്എസ്. ചിത്രം : സജീഷ് പി. ശങ്കരൻ ∙ മനോരമ
16 / 17
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ പത്തനംതിട്ട കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് എച്ച്എസ്. ചിത്രം : സജീഷ് പി. ശങ്കരൻ ∙ മനോരമ
17 / 17
കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തില് നാടോടി നൃത്തം അവതരിപ്പിക്കുന്ന വിതുൽ കുമാർ, സിദ്ധു സുരേഷ്. ചിത്രങ്ങൾ : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.